ന്യൂദൽഹി : കാന്തപുരവുമായി ബന്ധമുള്ള എന്‍ജിഒ സംഘടനക്ക് വിദേശത്ത് നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ 146 കോടിയിലേറെ വിദേശഫണ്ട് ലഭിച്ചതായി കണ്ടെത്തല്‍.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മർകസുൽ ഇഗ്ഹാസത്തിൽ കൈരിയത്തിൽ ഹിന്ദിയ എന്ന എൻ ജി ഒ സംഘടനയ്ക്ക് വിദേശസഹായ നിയന്ത്രണചട്ടങ്ങൾ ലംഘിച്ചാണ് പണം ലഭിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഘടനയ്ക്ക് കാന്തപുരം അബൂബക്കർ മുസ്ലീയാരുമായി ബന്ധമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ സംഘടനയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. വിദേശസഹായ നിയന്ത്രണ ചട്ട പ്രകാരം പണം, ഉപകാരം, സമ്മാനം, സേവനം എന്നിങ്ങനെ ഏതുതരം വിദേശസഹായവും സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വേണം. ഇത് ലംഘിച്ചുകൊണ്ടാണ് ഈ എന്‍ജിഒയ്ക്ക് സഹായം ലഭിച്ചിരിക്കുന്നത്.
ഈ മുന്‍കൂര്‍ അപേക്ഷ ധനമന്ത്രാലയം പരിശോധിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിദേശസഹായം രാജ്യവിരുദ്ധ പ്രവർത്തിനത്തിനാണോ എന്നടക്കം പരിശോധിച്ച് ക്ലിയറൻസ് നൽകേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്. അല്ലെങ്കിൽ എഫ്സിആർഎ രജിസ്ട്രേഷൻ ശാശ്വതമായി റദ്ദാക്കാം.
2021 ഓഗസ്റ്റ് 27 ന് പുറപ്പെടുവിച്ച ഉത്തരവിൽ മർക്കാസുലിന്റെ വിദേശ സംഭാവനകൾ അനുമതി ഇല്ലാതെ സ്വീകരിച്ചവയാണെന്ന് സൂചിപ്പിക്കുന്നു. മാത്രമല്ല ഇത്തരത്തിൽ സ്വീകരിച്ച തുക ദുരുപയോഗം ചെയ്തതായും പറയുന്നു. റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന പേരിലും ഈ സംഘടന പ്രവർത്തിച്ചിരുന്നതായി പറയുന്നു. കൂടാതെ 2019-20 വർഷത്തേക്കുള്ള വാർഷിക വിദേശസഹായ വിവരങ്ങൾ സമർപ്പിക്കാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല .
ഈ വിദേശ ഫണ്ട് ഭൂമി വാങ്ങാനും വ്യക്തിഗത ആവശ്യങ്ങൾക്കും സംഘടന ഉപയോഗിച്ചതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: