Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം മുസ്ലിം ഭൂരിപക്ഷമായത് എങ്ങനെയെന്ന് വിലയിരുത്തണം; മാപ്പിള കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്; ഹിന്ദുക്കള്‍ക്കും ശക്തിയുണ്ടെന്ന് തില്ലങ്കേരി

1973 ആഗസ്ത് 23ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് തന്നെ മഹാത്മാഗാന്ധി, ഡോ.ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ അഭിപ്രായവും മാധ്യമ വാര്‍ത്തകളും മുന്‍നിര്‍ത്തി 1921ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖരായ നേതാക്കള്‍ മുതല്‍ ദൃക്‌സാക്ഷികള്‍വരെ പറഞ്ഞ സത്യങ്ങള്‍ മറന്ന് കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 10:58 pm IST
in Kerala

മലപ്പുറം: ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നന് സ്മാരകം നിര്‍മിക്കാനുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ഹിന്ദുഐക്യവേദി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാരിയംകുന്നന്‍ സ്ഥാപിച്ചത് മലയാള രാജ്യമല്ല, മാപ്പിള രാജ്യമായിരുന്നു. കെ.ടി. ജലീലിന്റെ പുസ്തകം മുന്‍നിര്‍ത്തി ഇടതന്മാരും ഇസ്ലാമിസ്റ്റുകളും അത് മലയാളരാജ്യമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു.  എല്ലാ മുസ്ലിങ്ങളും കലാപകാരികളല്ല. സഹജീവികളെ കൊന്നൊടുക്കുന്നതിനെ ശക്തമായി എതിര്‍ത്ത കൊണ്ടോട്ടി തങ്ങളെപ്പോലുള്ള മഹാരഥന്മാരും ജീവിച്ചിരുന്നു. കലാപത്തെ എതിര്‍ത്ത കൊണ്ടോട്ടി തങ്ങളടക്കമുള്ളവരാണോ കലാപകാരികളാണോ ആദരിക്കപ്പെടേണ്ടതെന്ന് ഭരണകൂടങ്ങള്‍ ചിന്തിക്കണം.  

1973 ആഗസ്ത് 23ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് തന്നെ മഹാത്മാഗാന്ധി, ഡോ.ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ അഭിപ്രായവും മാധ്യമ വാര്‍ത്തകളും മുന്‍നിര്‍ത്തി 1921ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖരായ നേതാക്കള്‍ മുതല്‍ ദൃക്‌സാക്ഷികള്‍വരെ പറഞ്ഞ സത്യങ്ങള്‍ മറന്ന് കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്. നാട് മുഴുവനും കൊലയാളികളുടെ പേര് കൊത്തിവെയ്‌ക്കാനാണ് ഭരണകൂടങ്ങളുടെ ശ്രമമെങ്കില്‍ അവര്‍ കൊലയാളികളാണെന്ന് ഉറക്കെ പറയാന്‍ ഹിന്ദുക്കള്‍ക്ക് ശക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഖിലാഫത്ത് ലഹള ആരംഭിച്ചത് സ്വാതന്ത്ര്യസമരമായിട്ടാണ്, എങ്കിലും അതില്‍ ചില പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കപടമതേതരന്മാരുടെ വാദം.  പക്ഷേ, എന്താണ് ആ വഴിപിഴയ്‌ക്കലെന്ന്  പറയാനുള്ള നട്ടെല്ല് ഇവര്‍ക്കാര്‍ക്കുമില്ല. ഖിലാഫത്ത് എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും വ്യക്തമാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകണം. സവര്‍ണര്‍ക്കും ജന്മിമാര്‍ക്കും എതിരെയാണ് കലാപം നടന്നതെന്നാണ് ഇവരുടെ ഒരു വാദം ഉയരുന്നു. എന്നാല്‍ കൊലക്കത്തിക്ക് ഇരയായതില്‍ എല്ലാ വിഭാഗം ഹിന്ദുക്കളുമുണ്ടായിരുന്നു എന്ന സത്യം ഇവര്‍ മറക്കുകയാണ്. മലപ്പുറം മുസ്ലിം ഭൂരിപക്ഷ ജില്ലയായി എങ്ങനെ മാറിയെന്ന് ഇവര്‍ വസ്തുനിഷ്ഠമായി വിലയിരുത്തണമെന്ന് വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.

ഹിന്ദുഐക്യവേദി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വാര്യര്‍.എസ്.ദാസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.  സുധാകരന്‍, ആശാരി സമാജം ജില്ലാ സെക്രട്ടറി രഘുനാഥ്, വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി രജനീഷ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, കെ.എം. ഷബി എന്നിവര്‍ സംസാരിച്ചു.

Tags: malappuramവത്സൻ തില്ലങ്കേരിvariyamkunnanMappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

Kerala

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; എസ്സെ ഓട്ടോ എൽപിജി പമ്പിൽ ഒരു സിലിണ്ടർ ഫിൽ ചെയ്യുന്നത് 2000 രൂപ നിരക്കിൽ

Kerala

മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ നവവരൻ എംഡിഎംഎയുമായി അറസ്റ്റിൽ: ഒളിപ്പിച്ചത് മണിയറയിലെ ബാത്ത്റൂമിൽ

Kerala

ഭക്ഷ്യവിഷബാധയെന്ന് സംശയം, കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു ; അമ്മയും ബന്ധുക്കളടക്കം അഞ്ച് പേർ ചികിത്സയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.