ന്യൂദല്‍ഹി: പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപം ശ്രീലങ്കന്‍ പൗരന്മാരുടെ സാന്നിധ്യം സംബന്ധിച്ച ജന്മഭൂമി വാര്‍ത്തയ്ക്കെതിരെ തിരുവനന്തപുരത്തെ പ്രതിരോധ വകുപ്പ് പിആര്‍ഒ ധന്യ സനല്‍ അസാധാരണ പത്രക്കുറിപ്പ് പുറത്തിറക്കി. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയായ ഇവര്‍ പ്രതിരോധ അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം നടത്തി സൈനിക കേന്ദ്രത്തിന് ഭീഷണിയില്ലെന്ന് കണ്ടെത്തിയെന്നാണ് പത്രക്കുറിപ്പ്. കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള 2011 ബാച്ച് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയാണ് ഇവര്‍.
പാങ്ങോട് ശ്രീലങ്കന്‍ പൗരന്മാരുടെ സാന്നിധ്യം സംബന്ധിച്ച് ജന്മഭൂമി, ജനം ടിവി ഓണ്‍ലൈനുകള്‍ പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് പോലീസ്-മിലിറ്ററി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പിആര്‍ഒയുടെ നടപടി. ഇവരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ മുമ്പും വിവാദമായിട്ടുണ്ട്. ജന്മഭൂമിക്കെതിരെ പത്രക്കുറിപ്പിറക്കിയതും രാഷ്ട്രീയ ലക്ഷ്യത്തോടെയായിരിക്കണം. ഇവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കായി പ്രതിരോധ വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് കാണിച്ചു കേന്ദ്രപ്രതിരോധമന്ത്രിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും പരാതികള്‍ അയച്ചിട്ടുണ്ട്.
സൈനിക കേന്ദ്രത്തിന് നേര്‍ക്കുള്ള ഭീഷണികളെപ്പറ്റി അന്വേഷിക്കേണ്ട ഉദ്യോഗസ്ഥയല്ല പിആര്‍ഒ. അന്വേഷണം നടത്തേണ്ടതും വിവരം സ്ഥിരീകരിക്കേണ്ടതും കരസേനയോ പ്രതിരോധ മന്ത്രാലയമോ ആണ്. വാര്‍ത്തയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിരിക്കെയാണ് വിവാദ നടപടി. സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത വകുപ്പിലെ ഉദ്യോഗസ്ഥ, സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിക്കാതെ സ്വന്തം നിലയ്ക്ക് പത്രക്കുറിപ്പ് ഇറക്കുന്നത് ചട്ടലംഘനമാണ്.
മാര്‍ച്ച് 5ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്ത സംഭവം ഈ പിആര്‍ഒ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വിഴിഞ്ഞത്തേക്ക് കൊണ്ടുവന്ന ബോട്ടുകളിലെ ആളുകളെപ്പറ്റി സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തുകയും ചെയ്തു. ശ്രീലങ്കയില്‍ നിന്ന് കേരളം കേന്ദ്രീകരിച്ച് പാക്കിസ്ഥാനിലേക്ക് എല്‍ടിടിഇക്കാര്‍ യാത്ര ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ജന്മഭൂമി പുറത്തുവിട്ടിരുന്നു. കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ടുകളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നത് സംബന്ധിച്ച ദുരൂഹത നിലനില്‍ക്കെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന വാര്‍ത്ത പങ്കുവച്ച ജന്മഭൂമിക്കെതിരെ പിആര്‍ഒ സ്വയം അന്വേഷണം നടത്തി പത്രക്കുറിപ്പ് ഇറക്കിയത്.
പി ആര് ഒ മുന്‍പും വിവിദത്തില്‍ പെട്ടിട്ടുണ്ട്. ഒഖി ദുരതി സമയത്ത് കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമന് തിരുവനന്തപുരത്ത് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കുന്നത് തടസ്സെപ്പെടുത്തി മന്ത്രിക്കൊപ്പം സെല്‍ഫി എടുത്തത് പ്രശ്നമായിരുന്നു. പ്രളയ സമയത്ത് ഇഷ്ടമുള്ള ഏതാനും മാധ്യമ പ്രവര്‍ത്തകരെ സേനയുടെ ഹെലികോപ്റ്ററില്‍ കയറ്റി പര്യടനം നടത്തിയതും വിവാദത്തില്‍ പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: