Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഉള്ളതെല്ലാം നാടിന് നൽകി നന്മ മുത്തശ്ശി യാത്രയായി, വിടപറഞ്ഞത് കൊച്ചുമകൾക്ക് ഒരു സർക്കാർ ജോലിയെന്ന സ്വപ്നം ബാക്കിയാക്കി

1961 ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നല്‍കിയതിനു പകരമായി മക്കൾക്കോ കൊച്ചു മക്കൾക്കോ സര്‍ക്കാര്‍ ജോലിയും അന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

ശിവാ കൈലാസ്byശിവാ കൈലാസ്
Sep 1, 2021, 10:58 am IST
inThiruvananthapuram

തിരുവനന്തപുരം: നാടിന് വിലമതിക്കാനാവാത്ത ദാനം നൽകിയ നന്മ മുത്തശ്ശി യാത്രയായി. കോടികള്‍ വിലവരുന്ന ഭൂസ്വത്ത് വിളപ്പിൽ സര്‍ക്കാര്‍ ആശുപത്രിക്ക് ദാനം നല്‍കിയ വിളപ്പിൽശാല അമ്പലത്തുംവിള ജെ. സരസ്വതി ഭായി (96) യുടെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. ഏറെനാളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11 ന് ആയിരുന്നു അന്ത്യം.

കുടുംബ ഓഹരിയായി കിട്ടിയ ഒന്നേകാൽ ഏക്കര്‍ ഭൂമിയിൽ ഒരേക്കർ 1957 ലാണ് സരസ്വതി ഭായി വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. ഇന്ന് ഈ ഭൂമിക്ക് പത്ത് കോടിയോളം രൂപ വിലവരും. ശേഷിച്ച 25 സെന്റ് പാവങ്ങൾക്ക് വീടുവയ്‌ക്കാൻ നൽകി. മക്കള്‍ക്കുപോലും ഓഹരി നല്‍കാതെയാണ് സരസ്വതീഭായി ഈ പുണ്യകർമ്മം ചെയ്തത്.  

1961 ല്‍ വിളപ്പില്‍ശാല ആശുപത്രി സരസ്വതീഭായി നല്‍കിയ സ്ഥലത്തു പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീഭായിയെയും ഭര്‍ത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി നല്‍കിയതിനു പകരമായി മക്കൾക്കോ കൊച്ചു മക്കൾക്കോ സര്‍ക്കാര്‍ ജോലിയും അന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സമ്പന്നതയിൽ കഴിഞ്ഞിരുന്ന അമ്പലത്തുംവിള കുടുംബം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്ഷയിച്ചു. സരസ്വതീ ഭായി പേരക്കുട്ടിക്ക് ഒരു ജോലിയെന്ന ആവശ്യവുമായി പലവട്ടം മന്ത്രിമന്ദിരങ്ങൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

2013 ല്‍ വിളപ്പില്‍ശാല ആശുപത്രി സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയര്‍ത്തിയതിനൊപ്പം പുതിയ ബഹുനില മന്ദിരവും വന്നു. വിളപ്പിൽശാല ആശുപത്രിയുടെ പുതിയ മന്ദിരത്തിന് സരസ്വതി ഭായിയുടെ പേര് നൽകണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ല. ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ 2017ൽ ആശുപത്രി ഹാളിന് സരസ്വതീഭായിയുടെ പേര് നൽകി. ആശുപത്രിയിൽ അവരുടെ ഛായാചിത്രവും സ്ഥാപിച്ചു. അന്നതുകണ്ട് ആ അമ്മയുടെ മനസ് സന്തോഷിച്ചു. നന്മ മുത്തശ്ശിക്ക് നാട് പകരം നൽകിയത് അത്ര മാത്രം.

ഉള്ളതെല്ലാം നാടിന് ദാനം നൽകിക്കഴിഞ്ഞ്, ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാതെയാണ് സരസ്വതി ഭായി ലോകത്തോട് വിടപറഞ്ഞത്. മകൻ റിട്ട. എസ്.ഐ ഭദ്രകുമാറിന്റെയും മരുമകൾ ശാന്തയുടേയും സംരക്ഷണത്തിലും പരിചരണത്തിലുമായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. വിളപ്പിൽശാല ആശുപത്രിയിലെ സരസ്വതീഭായി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അന്തിമോപചാരാം അർപ്പിച്ചു. ഇന്ന് 11 മണിക്ക് തയ്‌ക്കാട് ശാന്തികവാടത്തിലാണ് സംസ്ക്കാരം.  

അവസാന നാളുകളിൽ ആ മനസു നിറയെ തന്റെ കൊച്ചുകൾ പ്രസീദയ്‌ക്ക് ഒരു സർക്കാർ ജോലിയെന്ന സ്വപ്നം ബാക്കിയുണ്ടായിരുന്നു. രോഗകിടക്കയിൽ കഴിയുമ്പോൾ തന്നെ കാണാനെത്തുന്ന രാഷട്രീയ നേതാക്കളോട് അമ്പലത്തുംവിള അമ്മയുടെ യാചനയും അതുമാത്രമായിരുന്നു. നാടിന് നന്മ മാത്രം നൽകിയ ഈ അമ്മയ്‌ക്ക് നാടെന്ത് നൽകിയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

Tags: hospitallandVilappilsalaJ.Saraswathy Bhai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.