Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യമായും ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; ഭാവിയും മാനവും തുലാസില്‍, ഒടുവില്‍ ജാമ്യം; ഞെട്ടല്‍ മാറാതെ വ്യാജ പോക്‌സോ കേസില്‍പ്പെട്ട ശ്രീനാഥ്

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശ്രീനാഥ് ബന്ധുവീട്ടിലാണ്. 35 ദിവസം നീണ്ട ജയില്‍വാസം ഏറെ അസ്വസ്ഥനാക്കിയെന്ന് ബന്ധുക്കള്‍ പറയുന്നു. തത്കാലം ബഹളങ്ങളില്‍നിന്നെല്ലാം മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. കള്ളക്കേസിനെതിരേ നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 10:20 am IST
in Kerala

മലപ്പുറം: ”സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ നല്കണം, പക്ഷേ സ്ത്രീകളുടെ വാക്ക് മാത്രം കണക്കിലെടുത്ത് ആരെയും കേസില്‍ പ്രതിയാക്കരുത്,” മലപ്പുറം തെന്നല സ്വദേശി ശ്രീനാഥിന് സങ്കടം കൊണ്ട് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍, പോക്‌സോ കേസില്‍ അറസ്റ്റിലാകുകയും ഡിഎന്‍എ ടെസ്റ്റില്‍ ആരോപണം ശരിയല്ലെന്ന് കണ്ടെത്തി ജാമ്യം ലഭിക്കുകയും ചെയ്ത കൗമാരക്കാരന്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതനായിട്ടില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കുറ്റം ചുമത്തിയാണ് ശ്രീനാഥിനെ (18) കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 22ന് അര്‍ധരാത്രി പോലീസ് വീട്ടില്‍ കയറി വന്ന രംഗം ശ്രീനാഥിന്റെ അമ്മയ്‌ക്ക് ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന ശ്രീനാഥിനെ അസഭ്യവര്‍ഷത്തോടെയാണ് പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയത്. അറസ്റ്റിന് പിന്നാലെ ശ്രീനാഥ് റിമാന്‍ഡിലായി. 35 ദിവസം വിവിധ സബ് ജയിലുകളില്‍ കഴിഞ്ഞു. ഒടുവില്‍ ഡിഎന്‍എ ടെസ്റ്റില്‍ ശ്രീനാഥല്ല പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചു.

പതിനാറുകാരി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് വിവാദ പോക്സോ കേസിന്റെ തുടക്കം. കേസില്‍ ശ്രീനാഥിനെതിരേയാണ് പെണ്‍കുട്ടി മൊഴി നല്കിയത്. മൊഴിയില്‍ കല്‍പകഞ്ചേരി പോലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്തു. ശ്രീനാഥിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നായിരുന്നു മൊഴി. അതിനാല്‍ കേസ് പിന്നീട് തിരൂരങ്ങാടി പോലീസിന് കൈമാറി.  

പോലീസ് വീട്ടില്‍ വന്ന നിമിഷം മുതല്‍ ഇപ്പോഴും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വ്യാജമായി കുടുക്കിയതാണെന്നും ശ്രീനാഥ് തറപ്പിച്ചു പറയുന്നു. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പരിചയമുണ്ടെന്നും, പക്ഷേ അടുപ്പമൊന്നുമില്ലെന്നും ശ്രീനാഥ് തുടക്കം മുതല്‍ ആവര്‍ത്തിച്ചിരുന്നു. ഇതാണ് ഡിഎന്‍എ ടെസ്റ്റിലേക്കും തുടര്‍ന്ന് മറ്റ് ഉപാധികളൊന്നുമില്ലാതെ ജാമ്യം ലഭിക്കുന്നതിലേക്കും വഴി തെളിച്ചത്.

തെറ്റ് ചെയ്‌തെങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ, ചെയ്യാത്ത കുറ്റത്തിന് പേടിയില്ല എന്നാണ് ജാമ്യം ലഭിച്ചശേഷം ശ്രീനാഥ് പ്രതികരിച്ചത്. ഒരു പക്ഷേ, ഈ കേസില്‍ ശ്രീനാഥിനെ കോടതി കുറ്റവിമുക്തനാക്കുകയാണെങ്കില്‍ അയാള്‍ ജയിലില്‍ കഴിഞ്ഞ 35 ദിവസത്തിന് ആരാണ് ഉത്തരവാദിയെന്ന നിയമപ്രശ്‌നമുയരും. ഈ പ്ലസ്ടു വിദ്യാര്‍ഥിയും കുടുംബവും അനുഭവിച്ച ദുഃഖത്തിനും അപമാനത്തിനും എന്താണ് പരിഹാരമെന്ന ചോദ്യവുമുണ്ട്.

കേസില്‍ എങ്ങനെ ഉള്‍പ്പെട്ടുവെന്ന് ശ്രീനാഥിനോ അച്ഛനമ്മമാര്‍ക്കോ ഇതുവരെ അറിയില്ല. ഇരയായ പെണ്‍കുട്ടി ശ്രീനാഥിന്റെ പേര് പറഞ്ഞതെന്നതില്‍ വ്യക്തതയില്ല. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ മൊഴിയെന്നും സംശയിക്കുന്നു. ശ്രീനാഥിന്റെയും അഭിഭാഷകന്റെയും അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്കിയത്.  

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശ്രീനാഥ് ബന്ധുവീട്ടിലാണ്. 35 ദിവസം നീണ്ട ജയില്‍വാസം ഏറെ അസ്വസ്ഥനാക്കിയെന്ന് ബന്ധുക്കള്‍ പറയുന്നു. തത്കാലം ബഹളങ്ങളില്‍നിന്നെല്ലാം മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. കള്ളക്കേസിനെതിരേ നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

കേസില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ നടപടിയിലേക്ക് കടന്ന പോലീസും ഇതോടെ പ്രതിക്കൂട്ടിലാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ശ്രീനാഥിനെ ഒഴിവാക്കിയിട്ടില്ല. ജാമ്യം മാത്രമാണ് ലഭിച്ചത്. ശ്രീനാഥിനെതിരെയുള്ള പരാതിയും കേസുമെല്ലാമുണ്ട്. പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ മൊഴിയും ഡോക്ടര്‍ക്ക് നല്കിയ മൊഴിയും ഇപ്പോഴുമുണ്ടെന്നും തിരൂരങ്ങാടി എസ്എച്ച്ഒ പറയുന്നു.

Tags: കേസ്pocso
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

16 വയസുള്ള മകൾക്ക് കൗൺസിലിം​ഗിനായി മോട്ടിവേഷൻ സ്പീക്കറുടെ വീട്ടിൽ താമസിപ്പിച്ചു, കുട്ടിക്ക് നിരന്തര ലൈംഗിക പീഡനം: ഫിലിപ്പ് മമ്പാടി അറസ്റ്റിൽ

Kerala

തന്നെ കുടുക്കിയതെന്നത് ജോത്സ്യന്റെ കപട നാടകം: പെൺകുട്ടിയുടെ കഴുത്തിലും തലയിലും മുറിവ്, ഭിത്തിയിൽ ചോരപ്പാടുകൾ

Kerala

വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ കൗമാരക്കാരിയെ സുഹൃത്ബന്ധം നടിച്ച് കൊണ്ടുപോയി പീഡനം: ഷൗക്കത്തലി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.