തിരുവനന്തപുരം: സ്വാതന്ത്ര്യസമരപോരാളികളുടെ നിഘണ്ടു തയ്യാറാക്കുന്നതിനായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തിയ പരിശ്രമം അഭിനന്ദനീയമാണെന്ന് അക്കാദമിക രംഗത്തെ പ്രമുഖര്‍. എന്നാല്‍ അതിനെ സങ്കുചിത താത്പര്യങ്ങളുടെ പേരില്‍ വിവാദമാക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ ശ്രമങ്ങള്‍ അപലപനീയമാണെന്ന് സംയുക്ത പ്രസ്ഥാവനയില്‍ അവര്‍ പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ അവിഹിതമായി ഉള്‍പ്പെട്ട മാപ്പിളകലാപകാരികളുടെ പേര് നീക്കം ചെയ്യുന്നതിന് ധീരമായി നടപടിയെടുത്ത ഐസിഎച്ച്ആറിന്റെ തീരുമാനം അഭിനന്ദമര്‍ഹിക്കുന്നു. വര്‍ഗ്ഗീയമോ, സാമുദായികമോ, സങ്കുചിതമോ ആയ താത്പര്യങ്ങളെ ഉന്നതമായ ദേശീയബോധവുമായോ സ്വാതന്ത്ര്യസമരചരിത്രവുമായോ കൂട്ടികെട്ടുന്നത് സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കുന്നതാണ്. 1975 ല്‍ സി അച്യുതമേനോന് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലും 1972-ലെ താമ്രപത്രപട്ടികയിലും മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനികളായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
3 കോടിരൂപയും നാല് പതിറ്റാണ്ടും ചെലവഴിച്ചിട്ടും പദ്ധതി പൂര്‍ത്തീകരിക്കാത്ത പ്രമുഖ ചരിത്രകാരന്മാരുടെ കൃത്യവിലോപത്തിന്റെ കഥയാണ് 2015 ല്‍ പുന:സംഘടിപ്പിക്കപ്പെട്ട ചരിത്രഗവേഷണകൗണ്‍സിലിന്റെ ശരിയായ ഇടപെടലിലൂടെ പുറത്തു വന്നിരിക്കുന്നത്. പണം കൈപ്പറ്റി പദ്ധതി പൂര്‍ത്തിയാക്കുന്നത് അനന്തമായി നീണ്ടപ്പോള്‍ നിയമനടപടി നേരിടുമെന്നസ്ഥിതിയിലെത്തിയപ്പോഴാണ് വികലമായ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി സമര്‍പ്പിച്ചത്. ഒരേ പേര് തന്നെ പല പേജുകളിലായി ആവര്‍ത്തിച്ചത് മുതല്‍ മാപ്പിള കലാപകാരികളെയടക്കം ചേര്‍ത്തുകൊണ്ടുള്ള അബദ്ധ പട്ടികയാണ് സമര്‍പ്പിക്കപ്പെട്ടത്.
പട്ടിക സമയബന്ധിതമായി സംശോധനം ചെയ്ത് കുറവുകള്‍ പരിഹരിച്ച്ശരിയായ പട്ടിക തയ്യാറാക്കുന്നതിന് മുന്‍കൈയെടുത്ത ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രഫ. കുമാരരത്നം , 30 പേജുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ അംഗം ഡോ. സി.ഐ ഐസക്ക് എന്നിവര്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. പ്ര്സ്ഥാവനയില് പറയുന്നു.
ഡോ.കെ.എസ് രാധാകൃഷ്ണന്, ഡോ.എം.അബ്ദുള്‍സലാം, പ്രൊഫ.ഗോപകുമാര്‍, ഡോ.എം .മോഹന്‍ദാസ്, ഡോ എ .കൃഷ്ണമൂര്‍ത്തി, ഡോ.എം.പിഅജിത്ത് കുമാര്‍, പ്രൊഫ.ടി.എസ്ഗിരീഷ് കുമാര്‍ , ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്, ഡോ.എന്‍.സി.ഇന്ദുചൂഡന്, ആര്.ജയകുമാര്‍, ഡോ.സി. മഹേഷ്, ഡോ.വി ബി. പണിക്കര്‍, അഡ്വ.എം.എസ്.കരുണാകരന്, ഡോ. ടി.വി.മുരളീവല്ലഭന്‍, ഡോ.രാധാകൃഷ്ണന്, പ്രൊഫ.രാമചന്ദ്രന് നായര്‍, പ്രൊഫ.പി.രഘുനാഥ്, ഡോ.സി.പി.സതീഷ്, ഡോ.കെ.ശിവപ്രസാദ്, പ്രൊഫ.പി.ജി. ഹരിദാസ്, പ്രൊഫ:.സുഭാഷ്, രാജേന്ദ്രന് പുതിയേടത്ത്, ഡോ. പി.സി മധുരാജ്, ഡോ.കെ.കെ.ഷൈന്‍, ഡോ: ആര് ജയകുമാര്‍, ഡോ: സി എ പ്രിയേഷ്, അജിത്ത് മറ്റത്തില്‍, എ.വിനോദ്, വി. മഹേഷ്, ജോബി ബാലകൃഷ്ണന് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: