ചവറ: ഗതാഗത യോഗ്യമായ ഒരു പാലത്തിനുവേണ്ടിയുള്ള കോവില്‍ത്തോട്ടത്തുകാരുടെ കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ നിലവിലുള്ള കോവില്‍ത്തോട്ടം പണ്ടാലം കൂടുതല്‍ അപകടാവസ്ഥയില്‍ ആണ്. ഇവിടെ ഗതാഗത യോഗ്യമായ ഒരു പാലം വരുമെന്ന് മാറി മാറി ഭരിച്ചവര്‍ നിരവധി തവണ ഉറപ്പു നല്‍കിയെങ്കിലും ഒന്നും നടന്നില്ല.
കോവില്‍ത്തോട്ടം 132-ല്‍ താമസിക്കുന്ന നൂറില്‍ പരം കുടുംബങ്ങളും ദേവാലയത്തിലേയ്‌ക്ക് വരുന്ന വിശ്വാസികളും കെഎംഎംഎല്‍ എംഎസ് യൂണിറ്റിലെ ഏകദേശം ജീവനക്കാരും ആശ്രയിക്കുന്നത് ഇപ്പോഴുള്ള ഈ നടപ്പാലം ആണ്. കിഴക്ക് ഭാഗത്തുള്ളവര്‍ ആരെങ്കിലും മരണമടഞ്ഞാല്‍ മൃതദേഹം ഈ പാലത്തിലൂടെ ചുമന്നു വേണം സെമിത്തേരിയില്‍ എത്തിക്കാന്‍. ഇതും ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വേണ്ടത്ര അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പാലം കൂടുതല്‍ അപകടാവസ്ഥയിലായതെന്നും സാങ്കേതികക്കാരണങ്ങള്‍ പറഞ്ഞ് പാലത്തിന്റെ നിര്‍മാണം വൈകിപ്പിക്കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പാലത്തിന്റെ കൈവരികള്‍ ഏറെ ഭാഗവും തകര്‍ന്നിരിക്കുകയാണ്. പലഭാഗത്തും തടികള്‍ ഉപയോഗിച്ച് കൈവരികള്‍ കെട്ടിവെച്ചിരിക്കുകയാണ്. പണ്ടാലത്തിന്റെ തൂണുകള്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇളകി മാറി കമ്പികള്‍ കാണുന്നവിധമായിരിക്കുകയാണ്.
യാത്ര ചെയ്യുമ്പോള്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് കൈവരിയില്‍ പിടിച്ചു നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎംഎംഎല്‍ എംഎസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്. അധികൃതരുടെ അവഗണനെയെ തുടന്ന് ഏത് നിമിഷവും അപകടം ഉണ്ടാകാമെന്ന നിലയിലാണ് കോവില്‍ത്തോട്ടത്തെ ഈ കോണ്‍ക്രീറ്റ് പാലവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: