തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പിലൂടെ മത്സ്യം ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന മീമീ ഫിഷ് ആപ്പ് ഫിഷറീസ് മന്ത്രി സജി ചെറിയാന് പുറത്തിറക്കി. മീമീ ആപ്പിലൂടെയുള്ള ആദ്യ വില്‍പ്പന ചലച്ചിത്രതാരം ആനിക്ക് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റ (കെഎസ്സിഎഡിസി) സാമൂഹ്യസാമ്പത്തിക പദ്ധതിയുടെ ഭാഗമായാണ് പരിവര്‍ത്തനം എന്ന പദ്ധതിക്കു കീഴില്‍ ഈ സംരംഭം നടപ്പാക്കുന്നത്.
കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ട്, സാറ്റം (സൊസൈറ്റി ഫോര്‍ അഡ്വാന്‍സ് ടെക്നോളജീസ് ആന്‍ഡ് മാനേജ്മന്റ്) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി ഉപഭോക്താക്കള്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ ഏതാനും സ്ഥലങ്ങളിലാണ് ആദ്യം മീമീ ഫിഷിന്റെ സേവനങ്ങള്‍ ലഭ്യമാവുക ഫിഷറീസ് ഡയറക്ടര്‍ ആര്.ഗിരിജ, കെഎസ്സിഎഡിസി എംഡി ഷേഖ് പരീത്, റോയ് നാഗേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: