ബെംഗളൂരു: മൈസൂര്‍ പീഡനക്കേസില്‍ അന്വേഷണം കേരളത്തിലേയ്ക്കും. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചവരില്‍ മൂന്ന് മലയാളികളും ഉണ്ടെന്നാണ് സൂചന. പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളാണിവര്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലേയ്ക്കാണ് മലയാളികളിലേയ്ക്ക് അന്വേഷണം തിരിയുന്നത്. ഒരു തമിഴ്നാട് സ്വദേശിയേയും സംഭവത്തില്‍ പേലീസ് തിരയുന്നതായാണ് ലഭിക്കുന്ന വിവരം.
ചൊവ്വാഴ്ചയാണ് മൈസൂരിലെ ചാമൂണ്ഡി ഹില്ലില്‍ വെച്ച് 5 പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തിനേയും പ്രതികള്‍ ആക്രമിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണില്ലായെന്ന് കര്‍ണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എഡിജിപി പ്രതാപ് റെഡ്ഢിക്ക് ആണ് അന്വേഷണത്തിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: