മഴവരും
നിന്നെ ഞാനോര്‍ക്കും
മണമെന്നിലെത്തും
ജലവീഥി പുളയു-
മെന്നുടലുമായി
ഒഴുകാതെ വയ്യ
കടല്‍ കാത്തിരിക്കുന്നു
കടലോളമത്രെ
വേറെന്തുപറയാന്‍
വന്നിടാന്‍ പാടില്ല
കണ്ടിടാന്‍ കേട്ടിടാ-
നെന്തേ നിനഞ്ഞില്ല
അരികിലെത്തുംവരെ
പൊള്ളുന്ന വെയിലിലും
മണലിന്റെ തിട്ട മലര്‍ന്നേ കിടപ്പൂ
തിരകളോരോന്നും മണത്തും പിടിച്ചും
വെറുതേ കൊതിപ്പിച്ചു പിന്മാറിടും
കാറ്റിന്നറിയുമോ തഴുകിടാന്‍
കടലും മറന്നോ പുണര്‍ന്നിടാന്‍
മണലെന്തുചെയ്യാന്‍
വെറുതേ കിടക്കാം
കടലിന്നഭിമുഖം
പ്രളയകാലം വരെ
ഗോപന്‍ ചുള്ളാളം
















