Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ച്ശീറിനെ വളഞ്ഞ് താലിബാന്‍ സംഘം: ആയിരക്കണക്കിന് ആളുകള്‍ പ്രവിശ്യവളഞ്ഞു, മണ്ണോ അഭിമാനമോ വിട്ടുതരില്ല; പ്രതിരോധം ശക്തമാക്കി ജനങ്ങള്‍

അഷ്റഫ് ഗനി സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാന്‍ വിരുദ്ധ നേതാക്കള്‍ ഇപ്പോള്‍ പാഞ്ച്ശീര്‍ പ്രവിശ്യയിലാണുള്ളത്. ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ താലിബാന് കനത്ത തിരിച്ചടി നല്‍കുമെന്ന് വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2021, 09:43 am IST
in India

കാബൂള്‍ : അഫ്ഗാനിസ്ഥാനില പാഞ്ച്ശീര്‍ പ്രവിശ്യയെ വളഞ്ഞ് താലിബാന്‍ സംഘം. അഫ്ഗാനിസ്ഥാനിലെ 33 പ്രവിശ്യകള്‍ താലിബാന് കീഴടങ്ങിയിട്ടും അതിന് തയ്യാറാവാതെ ചെറുത്തു നില്‍ക്കുന്ന പ്രവിശ്യയാണ് പഞ്ച്ശീര്‍. ആയിരക്കണക്കിന് താലിബാന്‍ അനുയായികള്‍ പഞ്ച്ശീര്‍ വളഞ്ഞെന്നും ഉടന്‍ ആക്രമണം ഉണ്ടാകുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

അഷ്റഫ് ഗനി സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാന്‍ വിരുദ്ധ നേതാക്കള്‍ ഇപ്പോള്‍ പാഞ്ച്ശീര്‍ പ്രവിശ്യയിലാണുള്ളത്. ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ താലിബാന് കനത്ത തിരിച്ചടി നല്‍കുമെന്ന് വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നല്‍കി.

വടക്ക് കിഴക്കന്‍ കാബൂളില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് പഞ്ച്ശീര്‍. പ്രദേശത്തെ ജനങ്ങള്‍ സമാധാനപൂര്‍വ്വം കീഴടങ്ങാത്തത് കാരണം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ നൂറോളം ആളുകളെ അവിടേക്ക് അയച്ചതായി താലിബാന്‍ അറിയിച്ചു.  

താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചത് മുതല്‍ പഞ്ച്ശീര്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാന്‍ ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ സംഘവും അഫ്ഗാന്‍ പ്രതിരോധ സേനയും സംയുക്തമായാണ് താലിബാന്‍ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. പ്രദേശത്തെ ആളുകള്‍ കീഴടങ്ങാതെ നില്‍ക്കുന്നത് താലിബാന് ആശങ്ക വര്‍ധിപ്പിച്ചു. ഇതോടെയാണ് പ്രദേശം പിടിച്ചടക്കാന്‍ താലിബാന്‍ തീരുമാനിച്ചത്.

അതേസമയം തങ്ങളുടെ നിഘണ്ടുവില്‍ കീഴടങ്ങല്‍ എന്ന വാക്കില്ല. ആരെങ്കിലും ഏതെങ്കിലും പേരില്‍ ഞങ്ങളുടെ വീടോ നാടോ സ്വാതന്ത്ര്യമോ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, ഞങ്ങള്‍ ജീവിതം നല്‍കി മരണത്തെ വരിക്കും. അല്ലാതെ ഞങ്ങളുടെ മണ്ണോ അഭിമാനമോ വിട്ടുതരില്ലെന്ന് താലിബാനെതിരെയുള്ള ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കുന്ന അഹമ്മദ് മസൂദ് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ചെറുത്ത് നില്‍പ്പ് തുടരും. പണ്ട് റഷ്യന്‍ സൈന്യത്തിനെതിരെ ചെറുത്തുനില്‍പ് സംഘടിപ്പിച്ച പഞ്ച്ശീറിന്റെ സിംഹം എന്നറിയപ്പെട്ടിരുന്ന അഹ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസ്സൂദ്.

അതേസമയം കാബൂള്‍ വിമാനത്താവളത്തിന് പുറത്തും സ്ഥിതിഗതികള്‍ ഗുരുതരമാണ്. രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ വേണ്ടി നിരവധി പേരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നില്‍ക്കുന്നത്. കാബൂളില്‍ നിന്നും ഇന്നും ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കും. കാബൂളില്‍ നിന്നും ഖത്തറിലേക്ക് എത്തിച്ച 146 പേര്‍ ഉടന്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇനിയും അഞ്ഞൂറിലധികം പേര്‍ കൂടി അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലായം നല്‍കുന്ന വിവരം.

Tags: attackതാലിബാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍അഹ്മ്മദ് മസ്സൂദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

പുതിയ വാര്‍ത്തകള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

റിയൽ എസ്റ്റേറ്റും കോർപ്പറേറ്റ് തർക്കങ്ങളും: സമ്പൂർണ്ണ രാശിഫലം (21 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.