തിരുവനന്തപുരം: സനാതന അദ്വൈത ആശ്രമ മഠാധിപതി സ്വാമി രാജേന്ദ്ര ഗുരുദേവന് മഹാസാമ്രാജ്യ പട്ടാഭിഷേകം 23 ന്. സൂര്യവംശി ഇന്റര്‍നാഷണല്‍
അഖാഡ ശ്രീ ശ്രീ ആചാര്യ 1008 മഹാമണ്ഡലേശ്വര്‍ സ്വാമി ദേവേന്ദ്ര സൂര്യവംശി (യൂറോപ്യന്‍ യൂണിയന്‍) യാണ് പട്ടാഭിഷേകത്തിന്റെ മുഖ്യാചാര്യന്‍.
യൂറോപ്യന്‍ രാജ്യങ്ങളിലെ 13 ശനീശ്വര ആശ്രമങ്ങളുടെ മാധിപതിയാണ് പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ ആചാര്യ ദേവേന്ദ്ര സൂര്യവംശി. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള 15 ലക്ഷത്തിലധികം വിശ്വാസികള്‍ ശനീശ്വര ഭഗവാനായി ഇദ്ദേഹത്തെ ആരാധിക്കുന്നു. പതിനൊന്ന് ലക്ഷത്തോളം സന്യാസിവര്യന്മാര്‍ സൂര്യവംശീ ഇന്റര്‍നാഷണലിന്റെ ദീക്ഷിതരായുണ്ട്. 22 ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തുന്ന ദേവേന്ദ്രയ്‌ക്ക് ശിഷ്യര്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കും
23 ന് രാവിലെ 9 ന് അദ്ദേഹംനെയ്യാറ്റിന്‍കര വ്‌ളാങ്ങാമുറി ഗുരുമന്ദിരത്തിലെത്തും. എംഎല്‍എമാരായ എ.അന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, ഐ.ബി സതീഷ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സൂര്യവംശി ചീഫ് സെക്രട്ടറി ജനറല്‍ ആനന്ദ് നായര്‍, ആശ്രമ കാര്യദര്‍ശി ശിവാകൈലാസ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീഹരിക്കും. തുടര്‍ന്ന് മന്ത്ര ദീക്ഷിതര്‍ പൂര്‍ണ്ണ കുംഭം നല്‍കി മഹാസാമ്രാജ്യ പട്ടാഭിഷേക ചടങ്ങിനായി ആനയിക്കും. ഉച്ചയ്‌ക്ക് 12 വരെയാണ് പട്ടാഭിഷേക ചടങ്ങുകള്‍. അതിനുശേഷം അദ്ദേഹം തമിഴ്‌നാട്ടിലേക്ക് പോകും.
കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ വച്ച് സ്വാമി രാജേന്ദ്ര ഗുരുവിന് 1008 മഹാമണ്ഡലേശ്വര്‍ അഭിഷേകം നടന്നിരുന്നു. മഹാസാമ്രാജ്യ പട്ടാഭിഷേകത്തോടെ സ്വാമി രാജേന്ദ്രഗുരു സൂര്യവംശിയായി അവരോധിക്കപ്പെടും.
















