കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയില്‍ മരം മുറി കേസില്‍ ചെയര്‍മാന്റെ അറസ്റ്റും രാജിയും ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ സമരത്തിനു നേരെ നഗരസഭ ചെയര്‍മാന്‍ ഷാജുവിന്റെ കയ്യാങ്കളി. ബിജെപി പ്രവര്‍ത്തകരെ പിടിച്ചു തള്ളൂകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതോടെ ബിജെപി പ്രതിഷേധം ശക്തമാക്കി.
കൊട്ടാരക്കര പോലീസ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി വന്ന സമരക്കാരില്‍ ചിലര്‍ നഗരസഭയില്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. മരംകൊള്ള കേസില്‍ പ്രതിയായി മാസങ്ങള്‍ പിന്നിട്ടിട്ടും ഷാജുവിനെ പിടിക്കാത്തത് പോലീസിന്റെ ഒത്തുകളിയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടയില്‍ ഓണാഘോഷത്തിനായി ഒരുക്കിയിരുന്ന അത്ത പൂക്കളം ചെയര്‍മാന്‍ നശിപ്പിച്ചു.
കൊട്ടാരക്കര നഗരസഭയില്‍ മരം മുറി തട്ടിപ്പിന് ഷാജുവിനും, എല്‍ഡിഎഫിനും ഒത്താശ ചെയ്യുകയാണ് പുതിയ നഗരസഭ സെക്രട്ടറിയെന്ന് ബിജെപി ആരോപിച്ചു. നഗരസഭയുടെ പേരില്‍ മരം മുറിച്ചു കടത്തിയ ചെയര്‍മാനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാത്ത സെക്രട്ടറി ബിജെപിയുടെ പ്രതിഷേധത്തിന് നേരെ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മുറിച്ചു കടത്തിയ തടി ഒരു സിപിഎം നേതാവിന്റെ തടിമില്ലില്‍ എത്തിച്ചതായും കേരള കോണ്‍ഗ്രസ്-ബി, സിപിഎം ഒത്തുകളിയാണ് നഗരസഭയില്‍ അരങ്ങേറന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതിഷേധത്തില്‍ പങ്കെടുത്ത അനീഷ്‌കിഴക്കേക്കര, രാജീവ് കേളമത്, അഭീഷ് വിനായക, ഗിരീഷ്‌കുമാര്‍, പ്രശാന്ത് വല്ലം, സുരേഷ് അമ്പലപ്പുറം, ദീപു, കണ്ണന്‍, രാജേഷ് ബാബു, ഹരിദാസന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്സെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: