Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്‍ തീവ്രവാദികള്‍ പോലും ഭയപ്പെടുന്ന ക്രൂരന്മാരായ താലിബാന്‍ നേതാക്കള്‍

താലിബാന്‍ തീവ്രവാദികള്‍ പോലും ഭയക്കുന്ന രണ്ട് താലിബാന്‍ നേതാക്കളുണ്ട്- അവരാണ് മുല്ല ദാദുല്ലയും പിര്‍ ആഗയും. പൈശാചികമായ ആക്രമണങ്ങള്‍ക്ക് പേര് കേട്ടവരാണ് ഇരുവരും. ഇതില്‍ 2001ല്‍ യുഎസ് പട്ടാള ആക്രമണത്തില്‍ ദാദുല്ലയും 2018ല്‍ നാറ്റോ വിമാന ആക്രമണത്തില്‍ പിര്‍ ആഗയും കൊല്ലപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2021, 03:51 pm IST
inWorld

കാബൂള്‍: ചരിത്രത്തില്‍ താലിബാന്‍ തീവ്രവാദികള്‍ പോലും ഭയക്കുന്ന രണ്ട് താലിബാന്‍ നേതാക്കളുണ്ട്- അവരാണ് മുല്ല ദാദുല്ലയും പിര്‍ ആഗയും. ഇവരെല്ലാം ചോരവീഴ്‌ത്തിയ വഴികളിലൂടെയാണ് ഇപ്പോഴത്തെ താലിബാന്‍ നേതാക്കള്‍ മരവിച്ച മനസ്സോടെ യാത്രചെയ്യുന്നത്. പൈശാചികമായ ആക്രമണങ്ങള്‍ക്ക് പേര് കേട്ടവരാണ് ഇരുവരും. ഇതില്‍ 2001ല്‍ യുഎസ് പട്ടാള ആക്രമണത്തില്‍ ദാദുല്ലയും 2018ല്‍ നാറ്റോ വിമാന ആക്രമണത്തില്‍ പിര്‍ ആഗയും കൊല്ലപ്പെട്ടു.  

1980കളില്‍ മുജാഹിദ്ദീനുകളായി സോവിയറ്റ് യൂണിയനെതിരെ മുല്ല ഒമറിനൊപ്പം പൊരുതിയിട്ടുണ്ട് മുല്ല ദാദുല്ലയും. അതില്‍ മുല്ല ഒമറിന് ഒരു കണ്ണ് നഷ്ടമായി. മുല്ല ദാദുല്ലായ്‌ക്ക് ഒരു കാലും നഷ്ടമായി.

താലിബാന്റെ വാക്കുകള്‍ക്ക് എതിരെ പറഞ്ഞാല്‍ ഒരു ഗ്രാമം തന്നെ ചുട്ടെരിക്കാന്‍ മുല്ല ദാദുല്ലായ്‌ക്ക് മടിയില്ല. ശത്രുക്കളുടെ, വിശ്വാസവഞ്ചകരുടെ, തടവുകാരായി പിടിക്കപ്പെടുന്നവരുടെ കൈ വെട്ടിമാറ്റുകയാണ് മുല്ല ദാദുല്ലയുടെ രീതി. ചിലപ്പോള്‍ ശിശുക്കളെപ്പോളും ദാദുല്ല ബാക്കിവെക്കാറില്ല. മുല്ല ഒമറിനുപോലും ചിലപ്പോള്‍  കൂട്ടികളെ കൊന്നോടുക്കുന്ന ദാദുല്ലയുടെ ക്രൂരതകള്‍ ഇഷ്ടപ്പെടാറില്ലത്രെ. ഇതിന്റെ പേരില്‍ 1997ല്‍ അദ്ദേഹം മുല്ല ദാദുല്ലയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുക പോലുമുണ്ടായി. എങ്കിലും ദാദുല്ല തിരിച്ചുവന്ന്, കൂടെ ആയിരക്കണക്കിന് ആത്മാഹുതി ചെയ്യാന്‍ തയ്യാറുള്ള അനുയായികളുമായി. അതാണ് ദാദുല്ലയുടെ നിശ്ചയദാര്‍ഢ്യം. 2000ല്‍ ബാമിയാന്‍ പ്രവിശ്യയില്‍ ആയിരക്കണക്കായ ഹസാരാസ് വംശജരെ കൂട്ടക്കൊല ചെയ്യാന്‍ മുല്ല ദാദുല്ല ഉത്തരവിട്ടു. അത് താലിബാന്‍ നിര്‍വ്വഹിക്കുകയും ചെയ്തു.

2001ല്‍ ബാമിയാനില്‍ രണ്ട് കൂറ്റന്‍ പൂരാതന ബുദ്ധപ്രതിമകളെ ബോംബ് വെച്ച് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയത് മുല്ല ദാദുല്ലയാണ്. അതേ വര്‍ഷം അഫ്ഗാനിസ്ഥാനിലെ ഷിയാ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതും ദാദുല്ല തന്നെ. എന്നാല്‍ 2001ല്‍ അമേരിക്കന്‍ സേന താലിബാനെ തകര്‍ത്തെറിഞ്ഞ കൂട്ടത്തില്‍ ദാദുല്ലയും കൊല്ലപ്പെട്ടു.

പിര്‍ ആഗ

ദാദുല്ലയുടെ പിന്‍ഗാമിയായി അറിയപ്പെടുന്ന താലിബാന്‍ നേതാവാണ് പിര്‍ ആഗ. 2015ല്‍ മുല്ല ദാദുല്ലയുടെ കൂടുംബത്തെ കൂട്ടക്കൊല ചെയ്യുക വഴിയാണ് പീര്‍ ആഗ നേതാവായത്. താലിബാനെ വഞ്ചിച്ച ഒരു താലിബിനെ അഭയം കൊടുത്തതിന്റെ പേരില്‍ ഒരു ഗ്രാമത്തിലെ എട്ട് വയസ്സ് മുതല്‍ 80 വയസ്സുവരെയുള്ളവരെ കൂട്ടക്കൊല ചെയ്തതോടെ പീര്‍ ആഗയുടെ കുപ്രസിദ്ധി പരന്നു. മുല്ല ഒമര്‍ 2013ല്‍ കൊല്ലപ്പെട്ടപ്പോള്‍ പീര്‍ ആഗ താലിബാന്റെ നേതാവായി. 2018ല്‍ നാറ്റോ ആക്രമണത്തില്‍ പീര്‍ ആഗ കൊല്ലപ്പെട്ടു.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍താലിബാന്‍ ശാസനമുല്ല ദാദുല്ലപിര്‍ ആഗമുല്ല ഒമര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.