കോഴിക്കോട്: മൗലികഇസ്ലാമികവാദികളായ താലീബാനേയും അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ബലാല്‍സംഗത്തേയും ന്യായികരിച്ചത് ഇസ്ളാം വര്‍ഗ്ഗീയവാദിയായ ഒ അബ്ദുള്ള. ബലാല്‍സംഗം വലിയകാര്യമൊന്നുമല്ല. ഇന്ത്യയിലും ബലാല്സംഗകേസുകളില്ലേ എന്നവാദമാണ് മനോരമ ചാനലിന്റെ ചര്‍ച്ചയില്‍ അബ്ദുള്ള ഉയര്‍ത്തിയത്.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതത്തിന് ലോകത്തിന് മുന്പില് പതിനായിരക്കണക്കിന് അനുഭവസാക്ഷ്യം ഉണ്ടെന്നും പറഞ്ഞ്, ചര്‍ച്ച നയിച്ച ഷാനി പ്രഭാകരന് വാദത്തെ എതിര്‍ത്തെങ്കിലും അബ്ദുള്ള ഉറച്ചു നിന്നു. ഇന്ത്യയില്‍ ബലാല്‍സംഗം നടക്കുന്നതിനും അനുഭവസാക്ഷ്യം ഉണ്ടെല്ലോ എന്നായിരുന്നു മറുപടി.
മതം പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്നുമാത്രമാണ് താലിബാന് എന്ന അറബി വാക്കിന്റെ അര്‍ത്ഥമെന്നും തീവ്രവാദി എന്നല്ലന്നും , വാ തുറന്നാല്‍ അന്യമത വിദ്വേഷം വിളമ്പുന്ന അബ്ദുള്ള വാദിച്ചു. ഇസ്ലാമിക സ്റ്റേറ്റിനെ താലിബാന് എതിര്‍ക്കുന്നുണ്ടല്ലോ എന്ന ന്യായമാണ് ഉയര്‍ത്തിയത്.
താലിബാന്റെ ജീവിതവീക്ഷണം തന്നെ മതനിയമങ്ങളെ ആസ്പദമാക്കിയാണ്. ശരി അത്ത് മാത്രമാണ്, താലിബാന് നിയമമായി അംഗീകരിച്ചിരുന്നത്. എന്നതൊക്കെ അബ്ദുള്ള ന്യായീകരിച്ചു. മത വീക്ഷണമുള്ള ജനാധിപത്യ ഭരണമായിരിക്കും അവിടെ വരുക എന്നും ജമാഅത്തെ ഇസ്ലാമിയുടെ ശക്തനായ വക്താവും മാധ്യമം പത്രത്തിന്റെ മുന്‍ എഡിറ്ററുമായ അബ്ദുള്ള അവകാശപ്പെട്ടു.
വാ തുറന്നാല്‍ ഹിന്ദുമത വിദ്വേഷം വിളമ്പുന്ന അബ്ദുള്ള , ഇന്ത്യ അതി തീവ്ര ഹൈന്ദവമത ഭരണത്തിലേക്ക് അതിവേഗം മാറുകയാണെന്നും പരിതപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: