Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സമചിത്തതയുടെ പ്രാധാന്യം

ജയവും പരാജയവും, മാനവും അപമാനവുമെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണെന്നു തിരിച്ചറിഞ്ഞ് മനസ്സിന്റെ ശാന്തത നിലനിര്‍ത്തണം. 'അങ്ങനെ എല്ലാം വിട്ടു കൊടുത്താല്‍ അത് തെറ്റു ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കില്ലെ?' എന്നു ചോദിക്കാം. പ്രതികരിക്കേണ്ടത് ആവശ്യമാണെങ്കില്‍ പ്രതികരിക്കുകതന്നെ വേണം. പക്ഷെ നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനം നമ്മുടെ മനസ്സിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തുക എന്നതാണ്. ക്ഷമ ഏറ്റവും വലിയ ഒരു മന്ത്രമാണ്, മനസ്സിനെ നമ്മുടെ കൈയില്‍ കൊണ്ടുവരാനുള്ള ഒരു മാര്‍ഗ്ഗമാണ്.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Aug 16, 2021, 09:47 pm IST
inSamskriti

മക്കളേ,  

നമ്മുടെ ജീവിതത്തില്‍ ശാന്തിയും സമാധാനവും നഷ്ടമാകാന്‍ സാദ്ധ്യതയുള്ള സാഹചര്യങ്ങള്‍ ധാരാളമുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സമചിത്തത കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. തലയില്‍ കാക്ക കാഷ്ഠിച്ചാല്‍ നമ്മള്‍ കാക്കയോടു ദേഷ്യപ്പെടാറില്ലല്ലോ. റോഡരികിലൂടെ നടക്കുമ്പോള്‍ അടുത്തുകൂടി പോകുന്ന ഒരു വാഹനം ചിലപ്പോള്‍ നമ്മുടെ മേല്‍ ചെളിവെള്ളം തെറിപ്പിച്ചെന്നിരിക്കാം. അറിയാതെ സംഭവിച്ചതായിരിക്കാമെന്നു ചിന്തിച്ച് നമ്മള്‍ അവരോടു ക്ഷമിക്കാറില്ലേ. ശ്രമിച്ചാല്‍ അതുപോലെയുള്ള ഒരു മനോഭാവം ഏതു സാഹചര്യത്തിലും നമുക്കു നിലനിര്‍ത്താന്‍ സാധിക്കും.  

ജയവും പരാജയവും, മാനവും അപമാനവുമെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണെന്നു തിരിച്ചറിഞ്ഞ് മനസ്സിന്റെ ശാന്തത നിലനിര്‍ത്തണം. ‘അങ്ങനെ എല്ലാം വിട്ടു കൊടുത്താല്‍ അത് തെറ്റു ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കില്ലെ?’ എന്നു ചോദിക്കാം. പ്രതികരിക്കേണ്ടത് ആവശ്യമാണെങ്കില്‍ പ്രതികരിക്കുകതന്നെ വേണം. പക്ഷെ നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനം നമ്മുടെ മനസ്സിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തുക എന്നതാണ്. ക്ഷമ ഏറ്റവും വലിയ ഒരു മന്ത്രമാണ്, മനസ്സിനെ നമ്മുടെ കൈയില്‍ കൊണ്ടുവരാനുള്ള ഒരു മാര്‍ഗ്ഗമാണ്.  

ശാന്തമായ മനസ്സിനുടമയായ ഒരാള്‍ക്ക് സാഹചര്യങ്ങളെ ശരിയായി കണ്ടറിഞ്ഞ് പ്രതികരിക്കാന്‍ കഴിയും. മനസ്സ് അസ്വസ്ഥവും കലുഷവുമായാല്‍ കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനാവില്ല. അതു തെറ്റിദ്ധാരണയ്‌ക്കും തെറ്റായ പ്രതികരണത്തിനും കാരണമാകാം. അതുകൊണ്ട് ഏതു സാഹചര്യത്തിലും മനസ്സിനെ ശാന്തമാക്കി വെയേ്ക്കണ്ടത് അത്യാവശ്യമാണ്.

ഒരു രാജാവിന്റെ കൊട്ടാരത്തില്‍ സദസ്സ് നടക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അവിടെവന്ന് രാജാവിനെ വണങ്ങിയശേഷം പറഞ്ഞു, ‘ഞാന്‍ ഒരു വ്യാപാരിയാണ്. അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെയുള്ള പണ്ഡിതന്മാരോടെല്ലാം ഞാന്‍ ഒരു ചോദ്യം ചോദിച്ചു. എന്നാല്‍ എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചില്ല. അങ്ങയുടെ സദസ്സിലുള്ള വിദ്വാന്മാരോടും ഇതേ ചോദ്യം ഉന്നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

രാജാവ് അയാള്‍ക്ക് ചോദ്യം ചോദിക്കാന്‍ അനുമതി നല്കി. വ്യാപാരി തന്റെ സഞ്ചിയില്‍നിന്ന് ഒരേ വലിപ്പവും ആകൃതിയും നിറവുമുള്ള രത്‌നംപോലെ തോന്നിക്കുന്ന രണ്ടു കല്ലുകള്‍ പുറത്തെടുത്തു. അവ രാജാവിന്റെ മുമ്പിലുള്ള മേശപ്പുറത്തുവെച്ചുകൊണ്ട് അയാള്‍ രാജാവിനോടു പറഞ്ഞു,’ഈ രണ്ടു കല്ലുകളും ഒരേ വലിപ്പവും ആകൃതിയും നിറവുമാണ്. എന്നാല്‍ ഇവയിലൊന്ന് യഥാര്‍ത്ഥ രത്‌നവും മറ്റേത് സാധാരണ ഗ്ലാസ്സുമാണ്. ഈ രാജ്യത്തെ ആരെങ്കിലും ഇവയില്‍ ശരിയായ രത്‌നത്തെ തിരിച്ചറിഞ്ഞാല്‍ ആ രത്‌നം ഞാന്‍ അയാള്‍ക്കു സമ്മാനമായി നല്‍കാം. എന്നാല്‍ ആര്‍ക്കും അതു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍, ഈ രത്‌നത്തിന്റെ മൂല്യത്തിന് തുല്യമായ തുക എനിക്ക് അങ്ങു നല്‍കണം.’

രാജാവ് വളരെ സൂക്ഷിച്ചു നോക്കിയെങ്കിലും അദ്ദേഹത്തിന് ആ രണ്ടു വസ്തുക്കളും തമ്മില്‍ യാതൊരു വ്യത്യാസവും കണ്ടെത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം പരാജയം സമ്മതിച്ച്, തന്റെ മന്ത്രിമാരോട് രത്‌നം തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. അവര്‍ അതിനു ധൈര്യപ്പെട്ടില്ല. രാജസദസ്സിലുള്ള മറ്റാരും തന്നെ ആ വെല്ലുവിളി സ്വീകരിക്കുവാന്‍ തയ്യാറായില്ല. യഥാര്‍ത്ഥ രത്‌നം തിരിച്ചറിയേണ്ടത് രാജാവിനെ സംബന്ധിച്ചിടത്തോളം ഒരു അഭിമാനപ്രശ്‌നമായി മാറി. അപ്പോഴാണ് അന്ധനായ ഒരാള്‍ വടിയും ഊന്നിപ്പിടിച്ചുകൊണ്ട് അവിടെ വന്നത്. അയാള്‍ വ്യാപാരിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. ആദ്യം രാജാവ് മടിച്ചുനിന്നു. പക്ഷെ,  മറ്റാരും ധൈര്യപ്പെടാത്ത സ്ഥിതിയ്‌ക്ക് അയാളെ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നി.  

അന്ധന്‍ രണ്ടുവസ്തുക്കളെയും കൈകൊണ്ട് തൊട്ടുനോക്കി. എന്നിട്ട് അതിലൊന്നു കൈയിലെടുത്തുകൊണ്ടു പറഞ്ഞു, ‘ഇത് യഥാര്‍ത്ഥ രത്‌നവും മറ്റേത് ഗ്ലാസ്സുമാണ്.’ അന്ധന്‍ പറഞ്ഞത് ശരിയാണെന്ന് വ്യാപാരി സമ്മതിച്ചു. അപ്പോള്‍ രാജാവ് അന്ധനോടു ചോദിച്ചു, ‘യഥാര്‍ഥ രത്‌നവും ഗ്ലാസ്സും നിങ്ങള്‍ തിരിച്ചറിഞ്ഞത് എങ്ങനെയാണ്?’ അയാള്‍ പറഞ്ഞു, ‘അതു എളുപ്പമാണ്, ഞാന്‍ രണ്ടു വസ്തുക്കളും തൊട്ടുനോക്കി. അതിലൊന്ന് വെയിലേറ്റു ചൂടായിട്ടുണ്ടായിരുന്നു. എന്നാല്‍  രണ്ടാമത്തേതിന് അല്പംപോലും ചൂടുണ്ടായിരുന്നില്ല. അതിനാല്‍ അതു യഥാര്‍ത്ഥ രത്‌നമാണെന്ന് എനിക്കു മനസ്സിലായി.’

പ്രതികൂല സാഹചര്യമാകുന്ന വെയിലേറ്റിട്ടും  ചൂടാകാതിരിക്കുന്ന വ്യക്തി യഥാര്‍ത്ഥ രത്‌നം തന്നെയാണ്; അയാള്‍ ജീവിതത്തില്‍ വിജയം നേടും. ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ മനഃസാന്നിദ്ധ്യം നഷ്ടപ്പെടുന്ന ആള്‍ വെയിലേറ്റു ചൂടാകുന്ന ഗ്ലാസ്സുപോലെയാണ്.  

വൈരം കാഷ്ഠത്തില്‍ കിടന്നാലും നമ്മള്‍ എടുക്കും. അതു പോലെയാണ് സമചിത്തതയുടെ മഹത്വം. കാര്യങ്ങളെ തെളിഞ്ഞ ബുദ്ധിയോടെ വിലയിരുത്താന്‍ അതു നമ്മളെ സഹായിക്കുന്നു. എല്ലാ സാഹചര്യങ്ങളെയും ശരിയായ രീതിയില്‍ നേരിടാനുള്ള പക്വത നമ്മള്‍ അതിലൂടെ ആര്‍ജ്ജിക്കുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.