കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂളിലെ തെരുവുകളും ഓഫിസുകളും തിങ്കളാഴ്ച വിജനമായി. പൗരന്‍മാര്‍ കൂട്ടമായി പലായനത്തിന് മുതിര്‍ന്നതോടെ വിമാനത്താവളത്തില്‍ തിക്കും തിരക്കും ദൃശ്യമായി. വസിര്‍ അക്ബര്‍ ഖാന്‍ എംബസി ജില്ല ആളൊഴിഞ്ഞ നിലയില്‍ തുടരുന്നു. മിക്ക നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും നഗരത്തിന് പുറത്തേക്ക് പറക്കുകയോ, വിമാനത്താവളത്തില്‍ വിമനത്തിനായുള്ള കാത്തിരിപ്പിലോ ആണ്. സാധാരണ ചുറ്റും കാവലുള്ള പ്രദേശത്തെ പരിശോധന കേന്ദ്രങ്ങള്‍ ഉപേക്ഷിച്ച് ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ പോയി.
വാഹനങ്ങളിലെത്തുന്ന ചില യാത്രക്കാര്‍ കാറിന് പുറത്തിറങ്ങി പരിശോധനായിടങ്ങളിലെ തടസങ്ങള്‍ നീക്കിയാണ് യാത്ര തുടരുന്നത്. ‘ഇവിടെ ഇരിക്കുന്നതും ആളനക്കമില്ലാത്ത തെരുവുകള്‍ കാണുന്നതും പതിവില്ലാത്തതാണ്. നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥരോ തോക്കുമായി വരുന്ന വലിയ കാറുകളോ ഇല്ല’. – ഈ പ്രദേശത്ത് കട നടത്തുന്ന നഗരത്തില്‍ എല്ലായിടത്തുമുള്ള റൊട്ടി നിര്‍മാതാക്കളിലൊരാളായ ഗുല്‍ മുഹമ്മദ് ഹക്കിം പറഞ്ഞു. ‘റൊട്ടി ഉണ്ടാക്കാനാണ് ഞാന്‍ എത്തിയത്. പക്ഷെ വരുമാനം കുറച്ചേ കിട്ടൂ. എന്റെ സുഹൃത്തുക്കളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോയിരിക്കുന്നു’. അദ്ദേഹത്തിന്റെ കടയിലേക്ക് ഇതുവരെ ആരുമെത്തിയില്ല.
എങ്കിലും മുന്നൊരുക്കമെന്ന നിലയില്‍ മണ്ണുകൊണ്ടുള്ള അടുപ്പ് കത്തുന്നുണ്ട്. ‘എങ്ങനെ അതിവേഗം താടി വളര്‍ത്താമെന്നതിലായിരുന്നു എന്റെ ചിന്ത. അവള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിന് ബുര്‍ഖകളുണ്ടോയെന്ന് എന്റെ ഭാര്യക്കൊപ്പം പരിശോധിച്ചു’-ഹക്കിം കൂട്ടിച്ചേര്‍ത്തു. 1996 മുതല്‍ 2001 വരെയുള്ള താലിബാന്റെ ഭരണത്തില്‍ താടി മുറിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ശരീരം പൂര്‍ണമായും മറയ്‌ക്കുന്ന ബുര്‍ഖയും ആവശ്യമായിരുന്നു. പിന്നീട് ഇതിന്റെ ചുവടുപിടിച്ച് താലിബാനിസം എന്ന പ്രയോഗം തന്നെയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: