അഡ്വ. ബി ഗോപാലകൃഷ്ണന്
ഭാരത വിഭജനത്തിന്റെ കാരണക്കാര്‍, ബ്രിട്ടീഷുകാര്‍ മാത്രമായിരുന്നുവെന്നത് കോണ്‍ഗ്രസ്സിന്റെ കാപട്യവും കള്ളത്തരവുമായിരുന്നു.
ഭാരത വിഭജനം നെഹ്രു അച്ചുതണ്ടിന്റെ ഹിഡന്‍ അജണ്ടയായിരുന്നു. മുസ്ളിം ലീഗും കമ്മ്യൂണിസ്റ്റുകളും നെഹ്രുവുമായിരുന്നു അച്ചുതണ്ട്.
1945 ലെ ക്യാബിനറ്റ് മാഷനും ആറ്റ്ലിയുടെ പ്രസംഗവും ഏകീകൃത ഭാരത സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു. നെഹ്രു അച്ചുതണ്ടിനെതിരായിരുന്ന ഗാന്ധിജിക്ക് ഒരു തൂപ്പുകാരന്റെ വില പോലും നെഹ്രു നല്‍കിയില്ലെന്ന് ഗാന്ധിജി തന്നെ പറയുന്നുണ്ട്.
നെഹ്രു അച്ചുതണ്ട് മൗണ്ട്ബാറ്റനുമായി നടത്തിയ രഹസ്യ ചര്‍ച്ചയാണ് സ്വാതന്ത്ര്യം കിട്ടിയിട്ടും ഒന്നര വര്‍ഷം മാണ്ട്ബാറ്റന്‍ ഗവര്‍ണ്ണര്‍ ജനറലായി തുടര്‍ന്നത്. നെഹ്രുവിന്റെ മൗണ്ട്ബാറ്റന് വിധേയത്വത്തിന് എതിരായിരുന്ന ഗാന്ധിജി സ്വാതന്ത്ര്യ ദിനത്തില്‍ പങ്കാളിയാകാതിരുന്നതും അതുകൊണ്ടാണ്. ഗാന്ധിജി പങ്കാളിയാകരുതെന്നും നെഹ്രു ചിന്തിച്ചിരുന്നു. അത്രയേറെ മൗണ്ട്ബാറ്റന്റെ അടിമയായിരുന്നു നെഹ്രു . വിഭജനത്തിനും സ്വാതന്ത്ര്യത്തിനും
ശേഷം സ്വതന്ത്ര ഇന്‍ഡ്യയുടെ ഗവര്‍ണ്ണര്‍ ജനറലായി മൗണ്ട്ബാറ്റന് എന്തുകൊണ്ട് തുടര്‍ന്നു? സ്വാതന്ത്ര്യ ദിനത്തില്‍ ഗാന്ധിജി എന്തുകൊണ്ട് പങ്കെടുത്തില്ല ? വിഭജനത്തിന് ഉത്തരവാദി
ബ്രിട്ടീഷുകാര്‍ മാത്രമായിരുന്നെങ്കില്‍ മൗണ്ട് ബാറ്റനെ എന്തുകൊണ്ട് ഭാരതത്തിന്റെ ഗവര്‍ണ്ണര്‍ ജനറലാക്കി തുടര്‍ന്നു ? കോണ്‍ഗ്രസ്സ് പിരിച്ച് വിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് നെഹ്രു അനുസരിച്ചില്ല? – എന്നീ ചോദ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടി
എഴുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും കോണ്‍ഗ്രസ്സ് ഉത്തരം പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: