തിരുവനന്തപുരം: ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളും താല്‍ക്കാലിക സാങ്കേതിക തടസ്സത്താല്‍ രാത്രി 7.30 ഓടെ പ്രവര്‍ത്തനം നിറുത്തി. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവും.
















