പാലക്കാട് : ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെതിരെയുള്ള പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ഭവന് കേരളാ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. നെന്മാറയിലെ പട്ടികജാതിക്കാരിയായ യുവതിയെ മുസ്ലിം യുവാവ് 11 വര്‍ഷം ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തെ രമ്യ ഹരിദാസ് മഹത്വവല്‍ക്കരിച്ചത് കുറ്റകൃത്യത്തെ വെള്ളപൂശാനും, ക്രിമിനല്‍ നടപടികളില്‍ നിന്നും യുവാവിനെ രക്ഷിക്കാനുമാണെന്ന് ആരോപിച്ച് പാലക്കാടുള്ള അഡ്വ.രതീഷ് ഗോപാലന് രാഷ്ട്രപതി്ക്ക് പരാതി നല്‍കിയിരുന്നു. പട്ടികജാതി പെണ്‍കുട്ടി 11 വര്‍ഷം കുടുസ്സു മുറിയില്‍ ഒളിപ്പിച്ച സംഭവത്തെ ലോകത്തിന് തന്നെ മാതൃകയായ ഉദാത്തപ്രണയമെന്ന് വാഴ്ത്തി നിയമനടപടികളില്‍ നിന്നും രക്ഷിച്ച രമ്യ ഹരിദാസിനെ ലോക് സഭാ അംഗത്വത്തില്‍നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു അഡ്വ.രതീഷ് ഗോപാലിന്റെ പരാതി. പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ഭവന് ജൂലായ് 6 ന് കേരളാ ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി.
അവശ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട സംവരണ മണ്ഡലത്തില്‍ നിന്നും ജയിച്ച എം.പി. തന്നെ നീതി നിഷേധിക്കാന്‍ മുന്നിട്ടിറങ്ങുന്നത് എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും, രമ്യാ ഹരിദാസിനെതിരെ അച്ചടക്ക നടപടിയെടുക്കുംവരെ പോരാടുമെന്നും അഡ്വ രതീഷ് ഗോപാലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: