Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷീര മേഖല പ്രതിസന്ധിയില്‍; കാലിത്തീറ്റയ്‌ക്ക് പൊള്ളും വില, പാല്‍ വില്‍ക്കുമ്പോള്‍ സംഘം കര്‍ഷകന് നൽകുന്നത് വെറും 36.39 രൂപ

ഒന്നരമാസത്തിനിടയില്‍ കാലിത്തീറ്റയുടെ വില പലതവണ കൂടി. അവസാനം കൂടിയത് ചാക്കൊന്നിന് 40 രൂപയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് കമ്പനികള്‍ ഇടയ്‌ക്കിടെ കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 11:54 am IST
inErnakulam

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൂനിന്മേല്‍ കുരുവായി മാറി കാലിത്തീറ്റ വില വര്‍ദ്ധനവ്. തൊടിയിലെ പുല്ലു പറിച്ച് പശുവിനെ വളര്‍ത്തിയാല്‍ പോലും ഒരു ലിറ്റര്‍ പാലിന് ഉത്പ്പാദന ചെലവ് 50 രൂപ വരും. പുല്ല് പുറത്തുനിന്ന് വാങ്ങി നല്കിയാല്‍ ചെലവ് ഇതിലും കൂടും. 

സംഘത്തില്‍ പാല്‍ വില്‍ക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്നതാകട്ടെ വെറും 36.39 രൂപ. അതിനിടെ കുതിച്ചുയര്‍ന്ന് കാലിത്തീറ്റയുടെ വില. എങ്ങനെ കന്നുകാലി കൃഷി ലാഭകരമാകുമെന്ന് ക്ഷീരകര്‍ഷകരുടെ ചോദ്യം. ഒന്നരമാസത്തിനിടയില്‍ കാലിത്തീറ്റയുടെ വില പലതവണ കൂടി. അവസാനം കൂടിയത് ചാക്കൊന്നിന് 40 രൂപയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് കമ്പനികള്‍ ഇടയ്‌ക്കിടെ കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം, പാല്‍വില വര്‍ദ്ധനയുണ്ടായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു.

 മില്‍മയുടെയും കേരളാ ഫീഡ്‌സിന്റെയും കൂടിയ ഇനം കാലിത്തീറ്റയ്‌ക്ക് 50 കിലോ ചാക്കൊന്നിന് 1345 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. സ്വകാര്യ കമ്പനിയുടേതിന് 1390 രൂപയും. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും വില വര്‍ദ്ധനയുമാണ് കാലിത്തീറ്റയുടെ വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കമ്പനിക്കാര്‍ പറയുന്നത്. 2018 ല്‍ 950 രൂപയായിരുന്നു സ്വകാര്യകമ്പനിയുടെ കാലിത്തീറ്റയുടെ വിലയെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 കാലിത്തീറ്റയുടെ വില വര്‍ദ്ധിച്ചതോടൊപ്പം പിണ്ണാക്കിനും വിലകൂടി. കടലപ്പിണ്ണാക്കിന് കിലോയ്‌ക്ക് 54 രൂപയും പരുത്തിപ്പിണ്ണാക്കിന് 40 രൂപയും ഗോതമ്പ് ഉമ്മിക്ക് 35 രൂപയുമാണ് നിലവിലെ വില. ഒരു കിലോ പുളിമ്പോടി കിട്ടണമെങ്കില്‍ 45 രൂപ നല്‍കണം. ഈ തുക മുടക്കി കാലികളെ വളര്‍ത്തുന്നത് ലാഭക്കച്ചവടമാവില്ലെന്ന് ക്ഷീരകര്‍ഷകര്‍ കണക്കുകള്‍ സഹിതം പറയുന്നു. 

വീടുകളില്‍ പാല്‍ കൊണ്ടുപോയി കൊടുത്താല്‍ ലിറ്ററിന് 50 രൂപ ലഭിക്കും. ഒരു പശു മാത്രമുള്ളവര്‍ക്കേ ഇങ്ങനെ വീടുകളില്‍ പാല്‍ എത്തിച്ച് വില്ക്കാന്‍ സാധിക്കുകയുള്ളു. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ സൊസൈറ്റിയില്‍ കൊണ്ടുപോയി പാല്‍ കൊടുക്കണം. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ തീറ്റപ്പുല്ല് ഉള്‍പ്പെടെയുള്ളത് വിലയ്‌ക്ക് വാങ്ങണം. ഈ വകയില്‍ പ്രതിമാസം നല്ല തുക ചിലവാകും. ഇതിനൊപ്പം തൊഴില്‍കൂലി, വൈദ്യുതി ചാര്‍ജ്, കാലികള്‍ക്കുള്ള മരുന്നുകളുടെ വില എന്നിവ കൂട്ടിയാല്‍ കാലിവളര്‍ത്തല്‍ നഷ്ടക്കച്ചവടമാകും. 

പശുക്കള്‍ക്കും എരുമകള്‍ക്കും അര ലക്ഷം രൂപയെങ്കിലും കൊടുത്താലേ ഒന്നിനെ സ്വന്തമാക്കാന്‍ കഴിയുകയുള്ളു. പാല്‍ കൂടുതലുള്ള മുന്തിയ ഇനം പശുവിനെ സ്വന്തമാക്കണമെങ്കില്‍ മുക്കാല്‍ ലക്ഷം രൂപ നല്കണം. സബ്‌സിഡി ലഭിച്ചാലും മിക്കപ്പോഴും വലിയ തുകയാണ് മുടക്കേണ്ടി വരിക. മിക്കവരും കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് കാലികളെ വാങ്ങുക. പശു പ്രസവിച്ചാല്‍ പാല്‍ വിറ്റ് കടം വീട്ടാം എന്ന ചിന്തയിലാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാന്‍ കര്‍ഷകര്‍ പെടാപ്പാട് പെടുകയാണ് പതിവ്.

Tags: farmercrisisCattle feedDairy sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.