തിരുവനന്തപുരം: ഒളിംപിക്‌സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് കേരള സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം ഗോളി പി ആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ സമ്മാനിക്കും. വിദ്യാഭ്യാസ വകുപ്പില്‍ ഡപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കും.
ഒളിംപിക്‌സില്‍ പങ്കെടുത്ത എട്ട് മലയാളി കായിക താരങ്ങള്‍ക്ക് അഞ്ചു ലക്ഷം വീതവും നല്‍കും.
കായികലോകത്തിന് അഭിമാനകരമായ നേട്ടം കൊയ്ത ശ്രീജേഷിന് ജന്മനാട് പാരിതോഷികം പ്രഖ്യാപിക്കാതിരുന്നത് വിവാദമായിരുന്നു. മുന്‍ കായിക താരങ്ങളും പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളും വിമര്‍ശനവുമായി രംഗത്തുവന്നു.ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെയാണ് ഇന്ത്യ തോല്‍പിച്ചത്. നിര്‍ണായകമായത് ഗോള്‍ക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയ്‌ക്കു ഹോക്കി മെഡല്‍ ലഭിക്കുന്നത്. 49 വര്‍ഷത്തിനുശേഷമാണ് മലയാളിക്കു ഒളിംപിക് മെഡല്‍ ലഭിച്ചത്.
മറ്റ് സംസ്ഥാനങ്ങളെല്ലാം അവരുടെ സംസ്ഥാനത്തുനിന്ന് ഒളിംപിക്‌സില്‍ പോയി വന്നവര്‍ക്കൊക്കെ വലിയ തോതില്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടും കേരളം കണ്ണടച്ചാതാണ് വിമര്‍ശനത്തിന് കാരണം.
പാരിതോഷികം നല്‍കുന്ന വിവരം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നിരവധി ഊഹാപോഹങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ കേരളത്തില്‍ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത് മന്ത്രിസഭയാണ്. അത് അറിയാതെയാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നത്. ഭാവിയിലും ഇത്തരം തീരുമാനം എടുക്കുക മന്ത്രിസഭയായിരിക്കും. മന്ത്രി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: