Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പാരീസ് ആവേശത്തില്‍; മെസിയെ സ്വീകരിച്ച് പിഎസ്ജി; ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്

ഇന്നലെയാണ് താരം പിഎസ്ജിയില്‍ ചേരുമെന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ ടീമിന്റെ ഭാഗമായി മെസിയെ അവതരിപ്പിക്കുമെന്നും പിഎസ്ജി അധികൃതര്‍ അറിയിച്ചു. 34കാരനായ മെസിയുടെ വരവ് പിഎസ്ജിക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. 300 കോടിയാണ് വാര്‍ഷിക പ്രതിഫലം. ഇതോടെ ടീമിലെ പല താരങ്ങളെയും പിഎസ്ജി വിറ്റേക്കുമെന്നും സൂചനയുണ്ട്. രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാമെന്നും പിഎസ്ജി ഓഫര്‍ നല്‍കിയിട്ടിണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 10, 2021, 10:47 pm IST
inFootball

പാരീസ്: ആവേശത്തിലാണ് പാരീസ്, സൂപ്പര്‍ താരത്തിന്റെ വരവില്‍. ബാഴ്‌സലോണ വിട്ട് പാരീസില്‍ വിമാനമിറങ്ങിയ മെസിക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആരാധകര്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന് സ്വീകരിച്ചു.  

ഇന്നലെയാണ് താരം പിഎസ്ജിയില്‍ ചേരുമെന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ ടീമിന്റെ ഭാഗമായി മെസിയെ അവതരിപ്പിക്കുമെന്നും പിഎസ്ജി അധികൃതര്‍ അറിയിച്ചു. 34കാരനായ മെസിയുടെ വരവ് പിഎസ്ജിക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. 300 കോടിയാണ് വാര്‍ഷിക പ്രതിഫലം. ഇതോടെ ടീമിലെ പല താരങ്ങളെയും പിഎസ്ജി വിറ്റേക്കുമെന്നും സൂചനയുണ്ട്. രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാമെന്നും പിഎസ്ജി ഓഫര്‍ നല്‍കിയിട്ടിണ്ട്.  

ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ടീമിലെത്തിച്ചതോടെ വന്‍ ആരാധകക്കൂട്ടമാണ് പിഎസ്ജിക്ക് പിന്നില്‍ അണിനിരക്കാന്‍ പോകുന്നത്. ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരമായിരുന്ന മെസി ഇനി മുതല്‍ മറ്റൊരു ക്ലബ്ബിനായി ബൂട്ട് കെട്ടുന്ന കാഴ്ചയ്‌ക്കായി കാത്തിരിക്കുകയാണ് കായിക പ്രേമികള്‍.  

മെസി-നെയ്‌മര്‍-എംബാപ്പെ, ഗോള്‍മഴയാകുമോ?

മെസിക്കൊപ്പം നെയ്‌മര്‍, ആ കൂട്ടുകെട്ട് ബാഴ്‌സയില്‍ അത്ഭുതങ്ങള്‍ കാട്ടിയിരുന്നു. പാരീസും കാത്തിരിക്കുകയാണ്. ആരാധകരെ ആഘോഷത്തിമിര്‍പ്പിലാഴ്‌ത്തി ഗോള്‍ മഴ പെയിക്കാന്‍. ഇരുവര്‍ക്കും കൂട്ടായി പുത്തന്‍ സൂപ്പര്‍സ്റ്റാര്‍ കെയ്‌ലിയന്‍ എംബാപ്പെയുമുണ്ട്. ബാഴ്‌സയില്‍ കളിച്ച മെസി-നെയ്‌മര്‍ സുവാരസ് സഖ്യത്തോട് ചേര്‍ത്തു വായിക്കാം മെസി-നെയ്‌മര്‍-എംബാപ്പെ കൂട്ടുകെട്ടിനെ.  

മെസിയും നെയ്‌മറും വിങ്ങുകളില്‍ കളിക്കുമ്പോള്‍ എംബാപ്പെ സെന്‍ട്രല്‍ ഫോര്‍വേഡായാകും പന്ത് തട്ടുക. കുറിയ പാസുകളിലൂടെ എതിര്‍ ടീമിനെ വട്ടംകറക്കുന്ന കാഴ്ചയും ആരാധകരുടെ പ്രതീക്ഷയിലുണ്ട്. മെസിയുടെ അടുത്ത സുഹൃത്തായ ഏഞ്ചല്‍ ഡി മരിയയുടെ സാന്നിധ്യവും മുന്നേറ്റനിരയുടെ കരുത്തു കൂട്ടും.  

ലാ ലിഗയില്‍ മെസിയെ പൂട്ടുന്ന ജോലി ഏറ്റെടുത്ത സെര്‍ജിയോ റാമോസാകും ഇത്തവണ മെസിക്ക് പന്തെത്തിച്ച് നല്‍കുക. എല്‍ ക്ലാസിക്കോയില്‍ മെസിയെ തളയ്‌ക്കാനുള്ള പ്രധാന ജോലി റയല്‍ മാഡ്രിഡ് ഏല്‍പ്പിക്കുക റാമോസിനെയായിരുന്നു. പിഎസ്ജിയില്‍ മെസിക്കൊപ്പം ബൂട്ടുകെട്ടുമ്പോള്‍ മറ്റൊരു സുന്ദരമായ കാഴ്ചയാകുമത്.  

ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്  

ചാമ്പ്യന്‍സ് ലീഗെന്ന സ്വപ്‌നം പിഎസ്ജിയെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കഴിഞ്ഞ രണ്ട് തവണയും കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ടു. ഇത്തവണ കച്ചമുറുക്കിയാണ് പിഎസ്ജിയുടെ വരവ്. റയലിനെ പല തവണ ചാമ്പ്യന്‍സ് ലീഗിന്റെ തലപ്പത്തെത്തിച്ച സെര്‍ജിയോ റാമോസിനെ ടീമിലെത്തിച്ചതിന്റെ ഉദ്ദേശ്യം ഇതാണ്. നെയമര്‍-എംബാപ്പെ സഖ്യത്തിനൊപ്പം ലോകത്തെ ഏറ്റവും മികച്ച താരത്തെ ടീമിലെത്തിച്ചതോടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലായി. ഈ ടീമിന് കിരീടം നേടാനായില്ലെങ്കില്‍ ഇനിയില്ലെന്ന അവസ്ഥയില്‍.  

ഡച്ച് മധ്യനിരതാരം ജോര്‍ജിനിയോ വൈനാള്‍ഡം, ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ജിയാന്‍ലുജി ഡൊന്നാരുമ്മ, മൊറോക്കയുടെ പ്രതിരോധ താരം അച്‌റഫ് ഹാക്കിമി എന്നിവരെയും നേരത്തെ പിഎസ്ജി ടീമിലെത്തിച്ചിരുന്നു. ഇതോടെ മുന്നേറ്റനിരക്കൊപ്പം പ്രതിരോധവും കരുത്താര്‍ജിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലില്ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഫ്രഞ്ച് ലീഗില്‍ പിഎസ്ജി കളി നിര്‍ത്തിയത്. ഇത്തവണ ലീഗ് കിരീടവും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

Tags: പിഎസ്ജിലയണല്‍ മെസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

വീണ്ടും മെസി തിളക്കം; അറ്റ്‌ലാന്റെ യുണൈറ്റഡിനെ വീഴ്‌ത്തിയത് 4 ഗോളിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെ കൊല്ലുമെന്ന് ഭീഷണി; കൊലയാളി കൊടും ഭീകരനായിരിക്കുമെന്ന്..

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കേരള ബാങ്ക് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന

കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ,പ്രതിഷേധ മാര്‍ച്ചില്‍ അക്രമം

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

വീടുകയറി ആക്രമണത്തില്‍ പരിക്കേറ്റ ആള്‍ മരിച്ചു,ആക്രമിച്ചത് കേസ് ഏറ്റെടുത്തതിന് അഭിഭാഷകനെ തേടിയെത്തിവര്‍,കൊല്ലപ്പെട്ടത് അഭിഭാഷകന്റെ പിതാവ്

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.