ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരംഭമായ ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ആദ്യ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന് തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അഞ്ജു കുര്യന് ആണ് നായിക. ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം-നീല്‍ ഡി കുഞ്ഞ, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, പോസ്റ്റര്‍ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്.
സിനിമയിലെ കാര്‍ത്തിക്, നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘കണ്ണില്‍ മിന്നും’ എന്നാരംഭിക്കന്ന ഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. ജോ പോള്‍ എഴുതിയ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന് സംഗീതം പകര്‍ന്ന ഗാനമാണിത്. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ അടക്കം ഗാനം ഇടം നേടിയിരുന്നു. തിയറ്റുകള്‍ തുറക്കുമ്പോള്‍ മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാറിന് ശേഷം മേപ്പടിയാന് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: