ന്യൂദല്‍ഹി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയ്ക്കും അവരുടെ കിട്ടിക്കും ആനുകൂല്യം നല്‍കണം. ഇരുവരുടേയും ജീവന് രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോണിയ സെബാസ്റ്റിയന് എന്ന ആയിഷയുടെ പിതാവ് വി.ജെ. സെബാസ്റ്റിയന് സുപ്രീംകോടതിയെ സമീപിച്ചു. നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ജയിലിലാണ് ആയിഷയും 7 വയസ്സുള്ള ഇവരുടെ മകളും.
ഐഎസില്‍ ചേരാനായി ആയിഷ ഇന്ത്യയില്‍ നിന്നും പുറപ്പെട്ടതിന് പിന്നാലെ ഇവര്ക്കെതിയെ യുഎപിഎ നിയമ പ്രകാരം കേസെടുത്തിരുന്നു. 2017ല്‍ ഇന്റര്‍പോളും റെഡ്കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. അഫ്ഗാനില്‍ വെച്ച് ആയിഷയുടെ ഭര്‍ത്താവ് കൊല്ലപ്പെടുകയും തുടര്‍ന്ന് ഇവരും കുട്ടിയും സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
അഫ്ഗാനില്‍ ഐഎസിന്റെ പതനം ഉറപ്പിച്ചതോടെ യുഎസ് സൈന്യവും ഇവിടെ നിന്നും പൂര്‍ണ്ണമായും പിന്മാറാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ താലിബാനും അഫ്ഗാനും തമ്മില്‍ യുദ്ധവും ആരംഭിച്ചു. ഈ സാഹചര്യത്തില്‍ അഫ്ഗാന് വിദേശ ഭീകരരെ തൂക്കിലേറ്റാന്‍ സാധ്യതയുണ്ട്. അതിനാല്‍ മനുഷ്യത്വപരമായ നിലപാടില്‍ തന്റെ മകള്‍ക്കും പേരക്കുട്ടിക്കും ഇളവ് നല്‍കണമെന്നും സെബാസ്റ്റ്യന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കുറ്റവാളികളെ പരസ്പരം കൈമാറാന്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണയുണ്ടെന്നും തന്റെ മകള്‍ക്ക് വേണ്ടി ഇത് പ്രയോജനപ്പെടുത്തണമെന്നും സെബാസ്റ്റ്യന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
എഞ്ചിനീയറിങ് പഠനകാലത്ത് അബ്ദുള്‍ റാഷിദ് എന്ന യുവാവുമായി അടുപ്പത്തിലാവുകയും ഇസ്ലാമിലേക്ക് മതം മാറി ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് റാഷിദിനെ വിവാഹം കഴിച്ച ആയിഷ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് വേണ്ടി രാജ്യം വിട്ടു. 2016 മെയ് 31നായിരുന്നു ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍ ഇന്ത്യ വിട്ടത്.
2017ല്‍ എന്‍ എഎ സമര്‍പ്പിച്ച കുറ്റപത്ര പ്രകാരം കേരളത്തില്‍ നിന്നും 21 പേരടങ്ങുന്ന സംഘമാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. ഇറാനില്‍ നിന്നും കാല്‍നടയായാണ് ഇവര്‍ അഫ്ഗാനിസ്ഥാനില്‍ പ്രവേശിച്ചത്.ആയിഷ എന്ന സോണിയയെ കൂടാതെ മറിയം എന്ന മെറിന് ജേക്കബ്, ഫാത്തിമ എന്ന നിമിഷ, റഫീല എന്നിവരും ജിഹാദിനായി ഇന്ത്യ വിട്ടിരുന്നു. ഇവരെല്ലാം ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ജയിലിലാണ്.
എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ കേരളത്തില്‍ നിന്നും പോയ ആരെയും സ്വീകരിക്കില്ലെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിമിഷ ഫാത്തിമയുടെ കാര്യത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്. ഐഎസില്‍ ചേരാന്‍ കേരളത്തില്‍ നിന്നും പോയ ആരെയും സ്വീകരിക്കില്ലെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നിമിഷ ഫാത്തിമയുടെ കാര്യത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: