തൃപ്പൂണിത്തുറ: ചോറ്റാനിക്കര ക്ഷേത്ര നഗരിയാഥാര്ത്ഥ്യമാകുന്നു. ഇതിനായി ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്ര സിറ്റി നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും ചോറ്റാനിക്കര ദേവിയുടെ തിടമ്പേറ്റിയ സീത എന്ന ആനയ്ക്ക് സ്മാരക നിര്‍മാണത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ടെമ്പിള്‍ സിറ്റിയുടെ ഭാഗമായി റിങ് റോഡുകള്‍, ആധുനിക ടോയ്ലറ്റ് സമുച്ചയം, വാക്ക് വേകള്‍ എന്നിവ നിര്‍മിക്കുന്നതിനും, അമ്പലത്തിന്റെ മുന്‍വശം ഉള്ള റോഡ് സൗന്ദര്യവത്ക്കരിക്കാനും തുടര്‍ന്ന് സീതയുടെ സ്മാരക നിര്‍മാണ കമ്മിറ്റി രൂപീകരണം നടന്നു. എംഎല്‍എ അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്തംഗം എല്‍ദോ ടോം പോള്‍ എന്നിവര്‍ രക്ഷാധികാരികളായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രാജേഷ് കണ്‍വീനര്‍, ചോറ്റാനിക്കര ദേവി ക്ഷേത്ര ഊരായ്മ പള്ളിപ്പുറത്ത് നാരായണന് നമ്പൂതിരിപ്പാട് ചെയര്മാന്, ആനപ്രേമി സംഘം സെക്രട്ടറി ചന്ദ്രപ്രസാദ് ജോയിന്‍ കണ്‍വീനര്‍, വാര്‍ഡ് മെമ്പറും ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയുമായ പ്രകാശന് ശ്രീധരന് വൈസ് ചെയര്മാന്, ചോറ്റാനിക്കര ദേവി ക്ഷേത്ര ഉത്സവ ആഘോഷ കമ്മിറ്റി അംഗം അനില്‍ബാബു ട്രഷറര്‍ എന്നിവര്‍ അടങ്ങിയ 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എല്‍ദോ ടോം പോള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രാജേഷ്, വൈസ് പ്രസിഡന്റ് പുഷ്പാ പ്രദീപ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമുദായിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: