Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകളെ ശല്യം ചെയ്യല്‍ പതിവ്; ഗൂണ്ടാ പിരിവും; പോലീസ് ഇടപെട്ടില്ല; കാക്ക അനീഷ് എന്ന ക്രിമിനലിനെ കൊല്ലേണ്ട ഗതികേടിലെത്തിയ അഞ്ചു യുവാക്കളുടെ കഥ

അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവരാണ്. ഒരാള്‍ ബിരുധദാരി, രണ്ട് പേര്‍ അനീഷിന്റെ ബന്ധുക്കള്‍. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങള്‍ കേട്ട് പൊലീസ് അമ്പരന്നതിനപ്പുറം കുറ്റംബോധം തോന്നേണ്ട അവസ്ഥയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 12:12 pm IST
in Kerala

തിരുവനന്തപുരം: കൊടുംക്രിനിമലായ ‘കാക്ക’ അനീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഭവം തെളിയിക്കുന്നത് കേരളത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ നിയമം കൈയിലെടുക്കേണ്ട അവസ്ഥവരെ കാര്യങ്ങള്‍ എത്തുന്നു എന്നതിലേക്കാണ്. ഇതുവരെ ഒരു കേസില്‍ പോലും പ്രതികളല്ലാത്ത അഞ്ച് യുവാക്കളാണ് തിരുവനന്തപുരം നരുവാമൂട്ടില്‍  ഗുണ്ടാ സംഘാംഗമായ അനീഷിനെ വെട്ടി കൊന്നത്. ക്രിനിമലായ അനീഷിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ കൊല്ലേണ്ടി വന്നു എന്നാണ് യുവാക്കള്‍ പറയുന്നത്.. അനീഷിന്റെ ബന്ധുക്കളടക്കം പ്രതികളാണ്. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍, അനീഷിന്റെ ഗൂണ്ടാപ്രവര്‍ത്തനം തടയാന്‍ പോലീസ് സംവിധാനത്തിനു കഴിഞ്ഞില്ലെന്ന ആരോപണം ശക്തമാണ്.  

ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. രാത്രി എട്ടരയോടെ പല ദിവസങ്ങളിലും അനീഷ് കിടന്നുറങ്ങുന്ന ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് വച്ചായിരുന്നു കൊലപാതകം. വിവിധ കേസുകളില്‍ പ്രതിയായ അനീഷിനെ ഞായറാഴ്ച രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനല്‍ സംഘം കൊന്നതാവുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. കൊലപാതകം ഉള്‍പ്പെടെ 27 കേസുകളില്‍ പ്രതിയാണ് അനീഷ്. മൂന്ന് തവണ കാപ്പ ചുമത്തിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് അനീഷ് ജയിലില്‍ നിന്നിറങ്ങിയത്.  

അന്വേഷണത്തില്‍ അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണു പ്രതികളെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവരാണ്. ഒരാള്‍ ബിരുധദാരി, രണ്ട് പേര്‍ അനീഷിന്റെ ബന്ധുക്കള്‍. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങള്‍ കേട്ട് പൊലീസ് അമ്പരന്നതിനപ്പുറം കുറ്റംബോധം തോന്നേണ്ട അവസ്ഥയായിരുന്നു.  

അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായി നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായതായി പൊലീസ് പറയുന്നു.

ശനിയാഴ്ച ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കള്‍ ഇരിക്കുകയായിരുന്നു.  ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു. അതു കയ്യാങ്കളിയിലെത്തി. അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരുക്കേറ്റു. ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്‌ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലയ്‌ക്കു ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ്പി പി കെ മധുവിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.

Tags: arrestKillercriminal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.