ടോക്കിയോ: രണ്ട് തവണ ലോക ചാമ്പ്യനായ വെനസ്വേലയുടെ യൂലിമാര്‍ റോജാസ് വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ പുതിയ ലോക റെക്കോഡോടെ ഒളിമ്പിക് സ്വര്‍ണം നേടി. അവസാന ശ്രമത്തില്‍ 15.67 മീറ്റര്‍ ദൂരം ചാടിക്കടന്നാണ് റോജാസ് റെക്കോഡ് കുറിച്ചത്. ഇതോടെ 1995ല്‍ ഉക്രെയ്നിന്റെ ഇനെസ ക്രാവെറ്റ്സ് സ്ഥാപിച്ച 15.50 മീറ്ററിന്റെ റെക്കോഡ് പഴങ്കഥയായി.
ടോക്കിയോ ഒളിമ്പിക്സ് അത്ലറ്റിക്സിലെ ആദ്യ റെക്കോഡാണിത്. പോര്‍ച്ചുഗലിന്റെ പട്രീഷ്യ മമോന 15.01 മീറ്റര്‍ ചാടി വെള്ളയും സ്പെയ്നിന്റെ അന പെലിറ്റീറിയോ 14.67 മീറ്റര്‍ ചാടി വെള്ളിയും കരസ്ഥമാക്കി. 2017, 2019 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ റോജാസ് 2016ലെ റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡലും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: