ടോക്കിയോ: ഒളിംപ്ക്സ് പുരുഷ ഹോക്കിയില് ഇന്ത്യ ആതിഥേയരായ ജപ്പാനേയും തോല്പിച്ചു. പൂളിലെ അവസാന മത്സരത്തില് 5-3 നാണ് ഇന്ത്യന് ജയം.പൂള് എയിലെ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ ഞായറാഴ്ച പൂള് ബിയില് മൂന്നാം സ്ഥാനത്തെത്തുന്ന ടീമിനെ ക്വാര്ട്ടറില് നേരിടും. ആസ്ട്രലിയയാണ് പൂള്എ യിലെ ഒന്നാമന്.
ഇന്ത്യന് മുന്നേറ്റത്തോടെയായിരുന്നു ഇന്നത്തെ കളി തുടങ്ങിയത്. ആദ്യ പകുതിയില് 12-3ം മിനിറ്റില് കിട്ടിയ ആദ്യ പെനാല്റ്റി കോര്ണര് മാന്പ്രീത് സിംഗ് നല്ലതുപോലെ എടുക്കുകയും ഹര്മാന് പ്രീത് സിംഗ് ഗോളാക്കുയും ചെയ്തു. ടോക്കിയോ ഒളിംപിക്സില് ഹര്മാന്റെ നാലാം ഗോള്. 17-ാം മിനിറ്റില് ഇന്ത്യ വീണ്ടും ജപ്പാന് വല ചലിപ്പിച്ചു. ആദ്യ പകുതി തീരാറായപ്പോള് ജപ്പാന് തൊടുത്ത സന്ദര ഷോട്ട് പി ആര് ശ്രീജേഷ് തടഞ്ഞു. 32-ാം മിനിറ്റില് വാന്റനാബ് ഗോളടിച്ച് സ്കോര് തില്യതയിലാക്കി (2-2). അടുത്ത മിനിറ്റില് ഇന്ത്യ വീണ്ടും ലീഡ് നേടി. ഷംസീര് സിംഗിന്റെതായിരുന്നു ഗോള്. 52-ാം മിനിറ്റില് വീണ്ടും ഭാരതത്തിന്റെ ഗോള്. സുരീന്ദരാണ് അടിച്ചത്. 56-ാം മിനിറ്റില് വീണ്ടും ഇന്ത്്യന് ഗോള്. ഗുര്ജന്തിന്റെ വക. ഇന്ത്യ 5-2 ന് മുന്നില്. കളി തീരാന് ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള് ജപ്പാന് ഒരു ഗോള് നേടി തോല്വിയുടെ ഭാരം കുറച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: