ചാരുംമൂട്: പാലമേല്‍ – നൂറനാട് വില്ലേജുകളിലെ 18 കരകളിലായി അധിവസിക്കുന്ന ഹൈന്ദവ വിശ്വാസികള്‍ക്കു മാത്രം അവകാശപ്പെട്ട നൂറനാട് പടനിലം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ കൂടി തെരഞ്ഞെടുപ്പു നടത്തി യഥാര്‍ത്ഥ അവകാശികള്‍ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി സമരം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്നു രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ സ്കൂളിനു മുമ്പില്‍ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സത്യഗ്രഹം നടത്തും. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി സ്കൂള്‍ ഭരണ സമിതിയില്‍ നടക്കുന്ന ഒരു വിവരവും നാട്ടുകാര്‍ അറിയുന്നില്ല. പതിമൂന്ന് മെമ്പര്‍മാര്‍ അടങ്ങിയ ഭരണസമിതിയില്‍ പതിനൊന്നു പേരും സിപിഎമ്മിന്റെ സഖാക്കന്മാരും രണ്ടു പേര് സിപിഐ പ്രതിനിധികളുമാണ്. അവസാന ഭരണ സമിതി നിലവില്‍ വന്ന 2017 നു മുമ്പുണ്ടായിരുന്ന ഭരണ സമിതിയില്‍ കോണ്‍ഗ്രസിന്റെ ഒരു അംഗം ഉണ്ടായിരുന്നതിനാല്‍ ചില കാര്യങ്ങളെല്ലാം നാട്ടുകാര്‍ അറിഞ്ഞിരുന്നു. മൂന്നു വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പു നടത്തണമെന്നാണ് സ്കൂള്‍ ബൈലോയെങ്കിലും ഇതൊന്നും ഇപ്പോഴത്തെ സഖാക്കള്‍ അംഗീകരിക്കുന്നില്ല.
സ്കൂള്‍ ഭരണം കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും മോചിപ്പിക്കുമെന്നു തന്നെയാണ് പാലമേല്‍ – നൂറനാട് വില്ലേജുകളിലെ ഹൈന്ദവരുടെ ലക്ഷ്യം.ഇതിനു വേണ്ടി ഹൈന്ദവ സംഘടനകള്‍ വരും ദിവസങ്ങളില്‍ പ്രതിരോധ സമരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു വരാനുള്ള ഒരുക്കത്തിലാണ്. ബിജെപി, ഹിന്ദു ഐക്യവേദി, എബിവിപി എന്നീ സംഘടനകള്‍ സമരരംഗത്തുവന്നതിനെത്തുടര്ന്ന് കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: