തിരുവനന്തപുരം:ഖിലാഫത്ത് പ്രസ്ഥാനത്തെ വിലയിരുത്തുന്നതില്‍ ഗാന്ധിജിക്കും, അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും പരാജയം സംഭവിച്ചതായി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും
കേന്ദ്ര കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ: ജി.ഗോപകുമാര്‍. ഭാരതീയവിചാരകേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബേദ്കര്‍, സര്‍.സി.ശങ്കരന്‍നായര്‍, ആനിബസെന്റ് എന്നിവര്‍ ഖിലാഫത്തിനെ അന്ന്തന്നെ എന്ത്‌കൊണ്ട് വിമര്‍ശിച്ചു എന്നത് വളരെയധികം ആഴത്തില്‍ പഠനവിധേയമാക്കേണ്ട വിഷയമാണ്. കോണ്‍ഗ്രസ് ഒരുസനാതന ഹിന്ദു സംഘടനയാണെന്ന അന്നത്തെ ചിലരുടെ ചിന്ത മാറ്റിയെടുക്കുവാനുളള കോണ്‍ഗ്രസിന്റെ ആലോചനയില്ലാത്ത തെറ്റായ തീരുമാനമാണ് ഖിലാഫത്തിന് നല്‍കിയ പിന്‍തുണയെന്ന് പില്‍ക്കാല ചരിത്രം തെളിയിച്ചു. 1921 ലെ മാപ്പിള കലാപം ഇത് വ്യക്തമാക്കുന്നു. ചരിത്രത്തിലെ കറുത്ത ഏടായി അത് എന്നും നിലനില്‍ക്കും. മനുഷ്യബന്ധങ്ങള്‍ നശിപ്പിച്ച വംശഹത്യയാണ് മാപ്പിള ലഹളയെന്ന് ചരിതം പറയുന്നു.
മലബാറില്‍ അന്നുണ്ടായിരുന്ന മുസ്‌ളിം സമൂഹത്തിലെ ഒരു ജന്മി പോലും എന്ത്‌കൊണ്ട് കൊല്ലപ്പെട്ടില്ല എന്ന ചോദ്യം ജന്മി വിരുദ്ധ കാര്‍ഷിക ലഹളയാണെന്ന വാദക്കാരുടെ വാദത്തിന്റെ മുനയൊടിക്കുന്നണ്ട്.
ലോകം ഒന്നാണെന്ന ചിന്ത സമൂഹത്തിന് നല്‍കുന്ന നേതാവ് പ്രധാനമന്ത്രിയായത് ഭാഗ്യമാണെന്ന് യോഗത്തില്‍ സംസാരിച്ച കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍സലാം പറഞ്ഞു.
ചരിത്രകാരനും, പുരാവസ്തു ശാസ്ത്ര ഗവേഷകനുമായ ഡോ.ബി.എസ്.ഹരിശങ്കർ എഴുതിയ “Beyond Rampage: West Asian contacts of Malabar and Khilafat” , കെ.സി.സുധീർബാബു എഴുതിയ “1921 മാപ്പിള കലാപം അംബേദ്ക്കർ അടയാളപ്പെടുത്തുമ്പോൾ” എന്നീ പുസ്തകങ്ങളുടെ പ്രകാശനം യഥാക്രമം ഡോ: അബ്ദുള്‍സലാമും, ഡോ.ജി.ഗോപകുമാറും നിര്‍വ്വഹിച്ചു.
എംജി കോളേജ് ചരിത്രവിഭാഗം അധ്യാപകന്‍ എസ്.ഹരികൃഷ്ണന്‍, തിരുവനന്തപുരം ആര്‍.ജയകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.ഭാരതീയവിചാരകേന്ദ്രം ജോയന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷത വഹിച്ചു.കെ.വി.രാജശേഖരന്‍, എസ്.ഉദയശങ്കര്‍, ഡോ.സി.വി.ജയമണി, ഡേ. കെഎന്‍ മധുസൂദനന്‍ പിള്ള , വി എസ് .സജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: