കൊച്ചി : കൂത്താട്ടുകുളം സ്റ്റേഷന് പരിധിയില്‍ ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തില്‍ തെരച്ചില്‍. പൈങ്കുറ്റി ഭാഗത്തായി കോന്നി സ്വദേശി മധുസൂദനന് എന്നയാള്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലാണ് കള്ളനോട്ട് അടിച്ചിരുന്നത്. സീരിയല്‍ ഷൂട്ടിങ്ങിനെന്ന പേരിലാണ് ഇയാള്‍ വീട് വാടകയ്ക്കായി എടുത്തിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് 5 പ്രതികളെ പിടികൂടിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ സ്വദേശികളായ സ്റ്റീഫന്‍, ആനന്ദ് , നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍, കോട്ടയം കിളിരൂര്‍ സ്വദേശി ഫൈസല്‍, തൃശൂര്‍ പീച്ചി സ്വദേശി ജിബി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 7,57,000 രൂപയുടെ 500ന്റെ കള്ളനോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. 5 പ്രിന്റര്‍ ,ഫോട്ടോസ്റ്റാറ്റ് മെഷീന് ,നോട്ടെണ്ണുന്ന മെഷീന്, സ്ക്രീന്‍ പ്രിന്റിങ് ഉപകരണങ്ങള്‍, ഇതിന് ആവശ്യമായ മഷിപേപ്പറുകള് തുടങ്ങിയവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എന്‍ഫോസ്മെന്റ്, ഇന്റലിജെന്‍സ് ബ്യൂറോ, പുത്തന്‍കുരിശ് ഡിവൈഎസ്പി ജി. അജയനാഥ്, കൂത്താട്ടുകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍, കെ ആര്. മോഹന്‍ദാസ്, പിറവം സ്റ്റേഷന് ഹൗസ് ഓഫീസര്‍ സാംസണ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തിയത്. 15,00,000 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ഇവര്‍ പുറത്തുവിട്ടിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
മുഖ്യപ്രതി എന്ന് സംശയിക്കുന്ന മധുസൂദനന് എന്നയാള്‍ക്ക് വേണ്ടി പ്രത്യേക സംഘം പത്തനംതിട്ടയ്ക്ക് തിരിച്ചു കഴിഞ്ഞു. വന്മേലില് പുത്തെന്പുരയില് സണ്ണിയുടെ ഉടമസ്ഥതയില്‍ ഉള്ള വീട് വാടയക്ക് എടുത്ത് കഴിഞ്ഞ നാല് മാസമായി പ്രതികള്‍ കള്ളനോട്ട് അച്ചടിച്ചു വരികയായിരുന്നു.
എറണാകുളം ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. തൊടുപുഴ കോട്ടയം തൃശൂര്‍ അടൂര്‍ മഞ്ചേരി എന്നിവിടങ്ങളിലായി അഞ്ചോളം കേസില്‍ പ്രതിയാണ് സുനില്‍ കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: