ചണ്ഡീഗഢ്: പുതുതായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ് നവജോത് സിംഗ് സിദ്ദുവിന് പുത്തരിയിലേ കല്ലുകടി. കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുന്ന ചടങ്ങില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിക്കപ്പെട്ടെന്നാരോപിച്ച് ചണ്ഡീഗഡ് പൊലീസ് കേസെടുത്തു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെ പങ്കെടുത്ത ജൂലായ് 23ന് പഞ്ചാബ് കോണ്‍ഗ്രസ് ഹൗസില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹ്യഅകലം പാലിക്കാതെ തടിച്ചുകൂടിയെന്നാണ് ചണ്ഡീഗഢ് പൊലീസിന്റെ പരാതി. ദുരന്ത നിവാരണനിയമം, പൊതുപ്രവര്ത്തനകന് പാലിക്കേണ്ട ക്രമം അനുസരിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് അനുഭാവികളില്‍ പലരും മാസ്ക് ധരിച്ചില്ലെന്നും പൊലീസ് ആരോപിക്കുന്നു.
സമരം ചെയ്യുന്ന കര്‍ഷകര്‍ തന്നെ വന്ന് കാണട്ടെ എന്നര്‍ത്ഥത്തില്‍ ദാഹിക്കുന്നവര്‍ കിണറ് തേടി വരണമെന്ന സിദ്ദുവിന്റെ പ്രസ്താവനയും വിവാദമായി. 40 കര്‍ഷക സംഘടനകളാണ് ഇക്കാര്യത്തില്‍ സിദ്ദുവിനെതിരെ തിരിഞ്ഞത്. ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരാനുള്ള നീക്കത്തിലാണ് സിദ്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: