തിരുവനന്തപുരം: നിയമ സംവിധാനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം. അന്വേഷണം ശക്തമായായാല്‍ സംസ്ഥാനത്തെ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും എന്നതിനാലാണിത്. ജൂഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
നിയമ ബിരുദം എടുക്കാതെ വ്യാജരേഖകള്‍ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന സെസി സേവ്യര്‍ കഴിഞ്ഞ ദിവസമാണ് കുടുങ്ങിയത്. കുട്ടനാട് രാമങ്കരി സ്വദേശി സെസ്സി സേവ്യറിനെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തത്. ബാര്‍ അസോസിയേഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സെസി നല്കിയ എന്‍ റോള്‍മെന്റ് നമ്പര്‍ വ്യാജമാണെന്ന് അസോസിയേഷന് കണ്ടെത്തിയത്.
തിരവനന്തപുരം സ്വദേശിയായ അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പറാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ആള്‍മാറാട്ടം വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സെസി ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ കോടതിയില്‍ സെസി എത്തിയെങ്കിലും പോലീസ് കണ്ണടച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏറെ ദൂരമില്ലാത്ത നഗര മധ്യത്തിലെ കോടതിയില്‍ ഒരു മണിക്കൂറോളം ചിലവഴിച്ച ശേഷമാണ് സെസി മുങ്ങിയത്. ചില അഭിഭാഷകരും സെസക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ആക്ഷേപം.
കേസ് നേരായ രീതിയില്‍ അന്വേഷിച്ചാല്‍ പല വ്യാജ അഭിഭാഷകരും കുടുങ്ങും. അര്‍ഹതയില്ലാത്ത നിരവധിപേര്‍ക്ക് എല്‍എല്‍ബി ജയിച്ച സര്‍ട്ടിഫിക്കറ്റ് നല്കുന്ന സംഘം തിരുവനന്തപുരത്തുണ്ട്. തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും അംബേദ്ക്കറുടെ പേരിലുളള സര്‍വകലാശാലയുടേയും പേരില്‍ അനര്‍ഹരായ പലരും അഭിഭാഷകരായിട്ടുണ്ട്. ആന്ധ്രയിലെ സ്ഥാപനത്തില്‍ പഠിക്കാതെതന്നെ ബിരുദം നല്കുന്ന ഇടനില ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
മന്ത്രിമാരും എംഎല്‍എമാരും ജഡ്ജിയും ഉള്‍പ്പെടെയുള്ളവര്‍ അനര്‍ഹരായി നിയമബിരുദം നേടിയവരില്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ നിയമബിരുദം സംബന്ധിച്ചു പോലും നേരത്തെ സംശയം ഉയര്‍ന്നിരുന്നു. ലോ അക്കാദമിയില്‍ എല്‍എല്‍ബിക്ക് രജിസ്ട്രര്‍ ചെയ്തിരുന്ന സമയത്തുതന്നെ ലക്ഷ്മി, തിരുപ്പതി വെങ്കിടേശ്വര സര്‍വകലാശാലയില്‍ എം എയ്ക്ക് രജിസ്ട്രര്‍ ചെയ്തിരുന്നു. കേരള സര്‍വകലാശാല നിയമമനുസരിച്ച് ഒരാള്‍ക്ക് രണ്ടു സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാനാവില്ല. അങ്ങനെയെങ്കില്‍ നല്കിയ ബിരുദം റദ്ദാക്കും. ഇതുസംബന്ധിച്ച് സിന്‍ഡിക്കേറ്റ് അംഗം തന്നെ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല്.
അഭിഭാഷക ജോലിയുടെ മറവില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും കള്ളക്കടത്തിനും നേതൃത്വം നല്കുന്ന സംഘത്തെക്കുറിച്ചും വിവരം ലഭിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: