തിരുവനന്തപുരം: ശ്രീശങ്കരാചാര്യ വിരചിതമായ സൗന്ദര്യലഹരീസ്‌തോത്രത്തിന്റെ പാരായണയജ്ഞം ഒരുലക്ഷത്തിലധികംപേര്‍ നേരിട്ടും ഓണ്‍ലൈനായും നടത്തുന്നു. ഉപാസനയുടെ പഠന ഉദ്ഘാടനം ഇന്ന് ഉച്ചയ്‌ക്കുശേഷം മൂന്നു മണിക്ക് മണക്കാടുള്ള ചിന്മയ പദ്മനാഭത്തില്‍ നടക്കും. തിരുവനന്തപുരം ശ്രീരാമകൃഷ്ണമഠത്തിലെ പൂജനീയ സ്വാമി സ്വപ്രഭാനന്ദജി ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ശ്രീരാമദാസമിഷന്‍, സ്വാമി ബോധിതീര്‍ഥ ശിവഗിരിമഠം, പ്രവ്രാജിക ചേതനപ്രാണ മാതാജി രാമകൃഷ്ണ ശാരദാ മിഷന്‍, സ്വാമി ഹരിഹരാനന്ദ സരസ്വതി ബോധാനന്ദാശ്രമം, സ്വാമി അഭയാനന്ദ ചിന്മയ മിഷന്‍ എന്നീ സ്വാമിജിമാര്‍ നേരിട്ട് പങ്കെടുക്കും.
ശ്രീശങ്കരാചാര്യസ്വാമികളാല്‍ സ്ഥാപിതമായതും ഹൈന്ദവ ധാര്‍മ്മികാര്യങ്ങളുടെ പരമോന്നതസ്ഥാനവുമായ ശൃംഗേരി മഠത്തിന്റെ നിര്‍ദ്ദേശത്താല്‍ വേദാന്തഭാരതിയും കേരളത്തിലെ എല്ലാ സന്ന്യാസിശ്രേഷ്ഠന്മാരും പണ്ഡിതശ്രേഷ്ഠരും അടങ്ങുന്ന ആചാര്യമണ്ഡലിയുടെ നേതൃത്വത്തില്‍ രൂപീകൃതമായതാണ് സൗന്ദര്യലഹരീഉപാസനാമണ്ഡലി. സൗന്ദര്യലഹരീഉപാസനാമണ്ഡലി, കേരളം- 9747931007, 9447755985, 9447449948
മഹാദേവിയുടെ മന്ത്രസമാനമായ 100 ശ്ലോകങ്ങളടങ്ങുന്ന സൗന്ദര്യലഹരീസ്‌തോത്രം ഓണ്‍ലൈനായി പഠിക്കുന്നതിനായി ഒരുലക്ഷത്തിലധികംപേര്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂലൈ 24 മുതല്‍ ആരംഭിക്കുന്ന ക്ലാസ്സില്‍ പ്രതിദിനം ഒരു ശ്ലോകം വീതമാണ് പഠിക്കുന്നത്. ശൃംഗേരിമഠത്തിന്റെ നിര്‍ദേശത്താല്‍ കേരളത്തിലെ എല്ലാ ആശ്രമങ്ങളും സന്ന്യാസിശ്രേഷ്ഠന്മാരും ഹൈന്ദവസംഘടനകളും ചേര്‍ന്ന് തൃക്കാര്‍ത്തികാ നാളായ നവംബര്‍ മാസം 19 ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരത്ത് വെച്ച് ലോകമംഗളത്തിനായി ശ്രീശങ്കരാചാര്യ വിരചിതമായ സൗന്ദര്യലഹരീസ്‌തോത്രത്തിന്റെ പാരായണയജ്ഞം ഒരുലക്ഷത്തിലധികം പേര്‍ നേരിട്ടും ഓണ്‍ലൈനായും നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം.
ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ മൈസൂര്‍, സ്വാമി ചിദാനന്ദപുരി കോഴിക്കോട്, സ്വാമി വിവിക്താനന്ദ സരസ്വതി കാസര്‍കോഡ്, സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥ ഹിമാലയം, സ്വാമി അധ്യാത്മാനന്ദ സരസ്വതി കൊല്ലം, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി പാലക്കാട്, സ്വാമി ശങ്കരാമൃതാനന്ദ പുരി അമൃതപുരി, സ്വാമി ഗീതാനന്ദ ചെറുകോല്‍ എന്നീ സ്വാമിജിമാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ സന്നിഹിതരാകും.
















