കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിന് മുമ്പില്‍ ഇരയായ പെണ്‍കുട്ടി ഹാജരായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. കുണ്ടറ പെരുമ്പുഴയിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.
ഇരയുടെ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സ്ത്രീ പീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിച്ചതോടെ മുഖ്യമന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ ആകെ വഞ്ചിച്ചിരിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ശശീന്ദ്രനെ പോലെ മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവും. സംസ്ഥാന ഗവര്‍ണര്‍ക്ക് പോലും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഉപവാസമിരിക്കേണ്ടി വന്നു. അപ്പോഴാണ് മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്ന സാഹചര്യം ഉണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
















