ന്യൂദല്‍ഹി: പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളവരെ പ്രത്യേകമായി ലക്ഷ്യംവച്ചു സംസ്ഥാനത്ത് വലിയ രീതിയില്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം നടന്നുവെന്ന ആരോപണത്തില്‍ ദേശീയ പട്ടികജാതി കമ്മിഷന്(എന്‍സിഎസ്സി) ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് നോട്ടിസ് അയച്ചു. ദളിത് അവകാശങ്ങള്‍ക്കുവേണ്ടി നിയമമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘എസ്സി എസ്ടി അവകാശ ഫോറം’ നല്കിയ പരാതിയെ തുടര്‍ന്നാണ് വിഷയം എന്സിഎസ്സിയുടെ ശ്രദ്ധയില്‍ വരുന്നത്.
‘എസ്സി’, ‘ക്രിസ്ത്യന്‍’ പോലുള്ള പദങ്ങള്‍ പര്യായങ്ങളായി മാറിയ സംസ്ഥനത്തെ സാഹചര്യം സാമൂഹിക സ്പര്‍ധയ്ക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിക്കുന്നവെന്നും ഫോറം പരാതിയില്‍ പറയുന്നു. സംസ്ഥാനത്തെ എസ്സി ജനവിഭാഗത്തെ ക്രിസ്ത്യാനികളായാണ് കണക്കാക്കുന്നതെന്ന് ‘ചന്ദ്രണ്ണ ക്രിസ്മസ് കനുക’ എന്ന സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്ത്യന്‍ സമൂഹത്തിന് വേണ്ടി മാത്രമുള്ളതാണ് മേല്‍പ്പറഞ്ഞ പദ്ധതിയെന്നും ‘ദി കമ്മ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്ത്യന്‍ മതം പിന്തുടരുന്നവര് സംവരണ ആനുകൂല്യങ്ങള്‍ക്കായി ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതായും എന്സിഎസ്സിക്കുള്ള പരാതിയില്‍ ഫോറം തുടര്‍ന്ന് പറയുന്നു. ക്രിസ്ത്യന്‍ സുവിശേഷകര്‍ തീവ്രമായ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഭരണഘടനയ്ക്കും രാജ്യത്തിനു പുറത്തുമുള്ള മതമേലധ്യക്ഷന്മാരോട് കൂറുപുലര്‍ത്തുമെന്ന് മതംമാറിയവരെ പ്രതിജ്ഞ ചെയ്യിച്ചുകൊണ്ട് വിഘടനവാദത്തിന് വിത്തു പാകുകയാണെന്ന ആക്ഷേപവും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: