Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോയില്‍ വന്‍ വെട്ടിപ്പ്; കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ റേഷനരി

ഉല്‍പ്പന്നങ്ങള്‍ ഗോഡൗണുകളില്‍ ഇറക്കുമ്പോഴും റേഷന്‍ കടകളിലേക്ക് തിരികെ കയറ്റി അയയ്‌ക്കുമ്പോഴും ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിന്നും ഉതിര്‍ന്ന് വീഴും. ഇത്തരത്തില്‍ ഉതിര്‍ന്ന് വീഴുന്ന ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് വീണ്ടും വിതരണത്തിന് നല്‍കി വന്‍ തട്ടിപ്പാണ് സംസ്ഥാനത്ത് മുഴുവന്‍ ഇപ്പോള്‍ നടക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 21, 2021, 10:55 am IST
in Kerala

തിരുവനന്തപുരം: റേഷന്‍ അരി കരിഞ്ചന്തയിലേക്ക് കടത്തുന്നത് കണ്ടുപിടിച്ചിട്ടും നടപടി എടുക്കാനാകാതെ സപ്ലൈകോ വിജിലന്‍സ് വിഭാഗം. കോടിക്കണക്കിന് രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്നെങ്കിലും ഉദ്യോഗസ്ഥ ഭരണനേതൃത്വങ്ങള്‍ തമ്മിലെ കൂട്ടുകെട്ടില്‍ അന്വേഷണവും ശിക്ഷയും പാതി വഴിയില്‍ നിലയ്‌ക്കുന്നു.

ഉല്‍പ്പന്നങ്ങള്‍  ഗോഡൗണുകളില്‍ ഇറക്കുമ്പോഴും റേഷന്‍ കടകളിലേക്ക്  തിരികെ കയറ്റി അയയ്‌ക്കുമ്പോഴും ക്വിന്റല്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിന്നും ഉതിര്‍ന്ന് വീഴും. ഇത്തരത്തില്‍ ഉതിര്‍ന്ന് വീഴുന്ന ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് വീണ്ടും വിതരണത്തിന് നല്‍കി വന്‍ തട്ടിപ്പാണ് സംസ്ഥാനത്ത് മുഴുവന്‍ ഇപ്പോള്‍ നടക്കുന്നത്.  

ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വന്നതോടെ  റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് സപ്ലൈകോയ്‌ക്ക് സ്വന്തമായി ഗോഡൗണുകള്‍ വേണമെന്നാണ്. എന്നാല്‍ എഫ്‌സിഐയില്‍ നിന്നും സപ്ലൈകോ ഏറ്റെടുക്കുന്ന സാധനങ്ങള്‍ ഇപ്പോഴും  സൂക്ഷിക്കുന്നത് സ്വകാര്യ ഗോഡൗണുകളില്‍. ഈ സ്വകാര്യ ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ്  വെട്ടിപ്പ് പൊടിപൊടിക്കുന്നത്. റേഷന്‍കടകളിലേക്ക്  വാതില്‍പ്പടി പ്രകാരം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഇപ്പോഴും സ്വകാര്യ ഗോഡൗണുകാരാണ്. സപ്ലൈകോ ജീവനക്കാര്‍ വിട്ടു നില്‍ക്കുന്നതിനാല്‍  അളവില്‍ നല്ല കുറവുണ്ടാറാകുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.

ഗോഡൗണുകളില്‍ ഉതിര്‍ന്ന് വീഴുന്ന ഉപയോഗശൂന്യമായ ഉല്‍പ്പന്നങ്ങള്‍ ചാക്കുകളില്‍ നിറച്ച് കുത്തിക്കെട്ടി റേഷന്‍ കടകളില്‍ എത്തിച്ച് വിറ്റഴിപ്പിക്കുന്നു. സപ്ലൈകോയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ്  ഈ വില്‍പ്പന.  റേഷന്‍ വ്യാപാരികള്‍ പ്രതികരിച്ചാല്‍ പിഴ വേറെ നല്‍കേണ്ടി വരും. പകരം ഇവര്‍ക്ക് നല്‍കേണ്ട അരി ഗോഡൗണില്‍ നിന്ന് കരിഞ്ചന്തയില്‍ വിറ്റ് പണം വാരും. 15 രൂപയ്‌ക്കുള്ള റേഷന്‍ അരി 30 രൂപയ്‌ക്കാണ്  കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.  

ഒരു ലോഡില്‍ 206 ചാക്ക് ഭക്ഷ്യ ധാന്യമാണ് എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് എത്തിക്കുന്നത്. ആറു ചാക്ക് ധാന്യം ചാക്കിന്റെ തൂക്കത്തിന് പകരമാണ് നല്‍കുന്നത്. ഈ ആറ് ചാക്ക് ധാന്യങ്ങള്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗജന്യ അരി കൂടി നല്‍കി തുടങ്ങിയതോടെ വന്‍ കൊള്ളയാണ് നടന്നു വരുന്നത്.

 സപ്ലൈ ഓഫീസര്‍മാരാണ്  ഗോഡൗണുകളിലെ ഉല്‍പ്പന്നങ്ങളുടെ സൂക്ഷിപ്പുകാര്‍. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ഗോഡൗണുകളില്‍ നിന്ന് മോശം അരി വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വിജിലന്‍സ് വിഭാഗം തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ രണ്ട് ഗോഡൗണുകളില്‍ നിന്നായി പത്ത് ടണ്‍ഭക്ഷ്യ ധാന്യങ്ങള്‍ കടത്തി വില്‍പ്പന നടത്തിയതായി കണ്ടെത്തി. വലിയതുറയിലെ ഗോഡൗണില്‍ നിന്ന് മാത്രം  പത്തൊമ്പത് ലക്ഷത്തിന്റെ ഭക്ഷ്യ ധാന്യങ്ങള്‍ വിറ്റ് പണം വാരി.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് വിഭാഗം വ്യക്തമായ റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് മന്ത്രിക്ക് നല്‍കി. എന്നാല്‍ നടപടി സ്ഥലംമാറ്റത്തില്‍ ഒതുങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകക്ഷിയിലെ രണ്ട് പ്രബല യൂണിയനുകളാണ് സിവില്‍ സപ്ലൈസിനെ നയിക്കുന്നത്. ഭൂരിപക്ഷം ജീവനക്കാരും ഈ യൂണിയനില്‍ പെട്ടതും. അതിനാല്‍ സിവില്‍ സപ്ലൈസിലെ പരിശോധനയുടെ നടപടികള്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: rationSupplycoറേഷന്‍ കടകരിഞ്ചന്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

Kerala

സപ്ലൈകോയുടെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച തലശേരിയില്‍

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.