തിരുവനനന്തപുരം: എന്‍.സി.പി പ്രാദേശിക നേതാവിനു നേരേ ഉയര്‍ന്ന സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന് ശ്രമിച്ചുവെച്ച വെളിപ്പെടുത്തലിനു പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എന്‍സിപി നേതാവിനെ ‘ബിജെപി’ക്കാരന് ആക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. എ കെ ശശീന്ദ്രനെ വിമര്‍ശിച്ചുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകനാണെന്ന് രാഹുല്‍ ആരോപിച്ചത്.
യുവ മോര്‍ച്ച വനിതാ നേതാവ് ആയ പരാതിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്‍സിപി സംസ്ഥാന ഭാരവാഹി ജി. പത്മാകരനാണെന്നിരിക്കെ ബിജെപിയെ കരിവാരി തേയ്ക്കാന്‍ മനഃപൂര്‍വ്വം സംഭവത്തിലേക്ക് ബിജെപിയെ ഉള്പ്പെടുത്തുകായായിരുന്നു ‘ഒരു ബിജെപി നേതാവ് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച പരാതി’ എന്നാണു രാഹുല്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ‘പാലത്തായിലെ പീഡനം തൊട്ട് എത്ര കേസുകളിലാണ് ബിജെപി പ്രതിയാകുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഭാഗമായവരുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നത്?’ എന്നും രാഹുല്‍ പോസ്റ്റിലൂടെ ചോദിച്ചു.
എന്നാല്‍, സംഭവത്തിലെ പരാതിക്കാരി ആണ് ബിജെപി പ്രവര്‍ത്തക എന്നും പ്രതിയായി ബിജെപിക്കാരെ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നതടക്കം രൂക്ഷമായ ഭാഷയില്‍ രാഹുലിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് തിരുത്തി ബിജെപി നേതാവ് എന്നത് ഒരു നേതാവ് ആക്കി മാറ്റി യൂത്ത് കോണ്‍ഗ്രസ് നേതാവ് തടിയൂരി. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി രാഹുലിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: