കല്‍പ്പറ്റ: കോഴി മാലിന്യങ്ങള്‍ റെന്ററിംഗ് പ്ലാന്റിനെന്ന തീരുമാനം കോഴി കച്ചവടക്കാരുടെ പ്രതിഷേധം നിലനില്‍ക്കുമ്പോഴും പ്രശ്നപരിഹാരത്തിനായി ഇന്ന് കോഴി കച്ചവടകാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ച് ജില്ലാ ഭരണകൂടം. ഇന്ന് 2 മണിക്ക് കളക്ട്രേറ്റിലാണ് യോഗം.
അതെ സമയം മാലിന്യങ്ങള്‍ റെന്ററിംഗ് പ്ലാന്റുകള്ക്കെന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴി മാലിന്യങ്ങള്‍ പന്നിഫാമുകള്‍ക്ക് നല്‍കരുതെന്ന ഉത്തരവിറങ്ങിയത് 2020 ഡിസംബര്‍ 15 നാണ്. കോഴി മാലിന്യങ്ങള്‍ മാത്രമല്ല അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ സംസ്കരണത്തിനായി നല്‍കേണ്ടത് അതാത് ജില്ലകളിലെ റെന്ററിംഗ് പ്ലാന്റുകള്‍ക്കാണെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.
ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡുമാണ് ഇത് സംബദ്ധിച്ച കാര്യങ്ങള്‍ തീരുമാനികേണ്ടത്. ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന മുട്ടിലിലെ പ്ലാന്റിലേക്കാണ് കച്ചവടക്കാര്‍ കോഴി മാലിന്യങ്ങള്‍ നല്‍കേണ്ടത്. ഇത്തരത്തില്‍ പ്ലാന്റുകാര്‍ മാലിന്യങ്ങള്‍ ശേഖരിക്കുമ്പോള്‍ കച്ചവടക്കാര്‍ 5 രൂപ മുതല്‍ 8 വരെ പ്ലാന്റുകാര്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. തുക നല്കാന് കഴിയില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍. എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ തുക കിട്ടിയേ തീരുമെന്ന നിലപാടിലുമാണ് പ്ലാന്റ് അധികൃതര്‍.
എന്തായാലും ജില്ലാ ഭരണകൂടം ഇന്ന് നടത്താന്‍ തീരുമാനിച്ച ചര്‍ച്ചയിലാണ് കോഴി കച്ചവടകാരുടെയും പ്ലാന്റ് അധികൃതരുടെയും പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: