ബീജിംഗ്: കുരങ്ങനില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ വെറ്ററിനറി ഡോക്ടര്‍ മരിച്ചു. ഈ വൈറസ് ബാധിച്ചു ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. മാര്‍ച്ച് ആദ്യവാരം ചത്ത കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് 53 കാരനായ ഡോക്ടര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് നിഗമനം. തുടര്‍ന്ന് ഒരുമാസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രികള്ളില് ചികിത്സ തേടി. തുടര്‍ന്ന് മെയ് 27ന് മരിച്ചുവെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകാരിയായ വൈറസ് ആണിത്. 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് മരണനിരക്ക്. കുരങ്ങിന്റെ കടിയേറ്റ് 1933-ല്‍ ലബോറട്ടറി ജീവനക്കാരനിലാണ് മങ്കി ബി വൈറസ് ആദ്യം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: