Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു;വിടവാങ്ങിയത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ച് വിവാദനായകനായ കലാകാരന്‍

വധശ്രമങ്ങള്‍ തുടര്‍ന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം രഹസ്യ താവളങ്ങളിലായിരുന്നു വെസ്റ്റര്‍ഗാഡിന്റെ പിന്നീടുള്ള ജീവിതം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 11:59 am IST
inWorld

കോപ്പന്‍ഹേഗന്‍ : പ്രമുഖ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു(86). വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായാറാഴ്‌ച്ചയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ചത് വെസ്റ്റര്‍ഗാര്‍ഡ് ആയിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ ഈ കാര്‍ട്ടൂണിനെ തുടര്‍ന്ന് ലോകവ്യാപകമായി മതമൗലിക വാദികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  

ഡാനിഷ് പത്രമായ ദി ജുട് ലാന്റ് പോസ്റ്റിലാണ് കാര്‍ട്ടൂണ്‍ ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഫ്രഞ്ച് മാസികയായ ഷാര്‍ലെ എബ്ദോ 2006 ല്‍ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ചതോടെ വീണ്ടും വിവാദങ്ങളും ആക്രമങ്ങളും ഉണ്ടായി. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഈ നടപടിയെ അപലപിച്ചിരുന്നു. 2011 നവംബറിലാണ് ഷാര്‍ലെ ഹെബ്ദോ ഓഫീസിനു നേരെ ആദ്യം ബോംബാക്രമണം നടന്നത്. 2013 ല്‍ ഷാര്‍ലെ ഹെബ്ദോ വിവാദ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി സ്പെഷ്യല്‍ എഡിഷന്‍ പ്രസിദ്ധീകരിച്ചു.  

ഡെന്മാര്‍ക്കിലും കാര്‍ട്ടൂണിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. മുസ്ലീം രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ ഡെന്മാര്‍ക്ക് സര്‍ക്കാരിന് പരാതിയും നല്‍കി. കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് വെസ്റ്റര്‍ഗാര്‍ഡ് ആദ്യം ഒളിവില്‍ പോയെങ്കിലും പിന്നീട്, ഡെന്മാര്‍ക്കിലെ അര്‍ഹസില്‍ കനത്ത സുരക്ഷയുള്ള വീട്ടിലേക്ക് പരസ്യമായി താമസം മാറി. 2008 ല്‍ വെസ്റ്റര്‍ഗാഡിനെ വധിക്കാന്‍ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. 2010 ലും വെസ്റ്റര്‍ഗാഡിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ വധശ്രമത്തിന് പിടിയിലായിരുന്നു. ആയുധവുമായാണ് ഇയാള്‍ വെസ്റ്റര്‍ഗാഡിന്റെ വസതിയില്‍ എത്തിയത്.

വധശ്രമങ്ങള്‍ തുടര്‍ന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം രഹസ്യ താവളങ്ങളിലായിരുന്നു വെസ്റ്റര്‍ഗാഡിന്റെ പിന്നീടുള്ള ജീവിതം. 2005 ല്‍ 12 എഡിറ്റോറിയല്‍ കാര്‍ട്ടൂണുകളാണ് ദി ജുട് ലാന്റ് പോസ്റ്റില്‍ വന്നത്. ഇതില്‍ ഭൂരിഭാഗവും പ്രവാചകന്‍ മുഹമ്മദിനെ ആസ്പദമാക്കിയായിരുന്നു. അന്ന് കാര്‍ട്ടൂണിനെതിരെ ഡെന്‍മാര്‍ക്കില്‍ പ്രതിഷേധം ഉയരുകയും കാര്‍ട്ടൂണിസ്റ്റിനെതിരെ നിരന്തര വധ ശ്രമങ്ങളുണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍, യാഥാസ്ഥിതിക മുസ്ലീങ്ങളും തീവ്രവാദികളും മതങ്ങളെ ദുരുപയോഗിക്കുന്നതിനെ കുറിച്ചാണ് തന്റെ കാര്‍ട്ടൂണുകളെന്നായിരുന്നു വെസ്റ്റര്‍ഗാര്‍ഡിന്റെ വിശദീകരണം.

Tags: യാക്കോബായകാര്‍ട്ടൂണ്‍Charlie Hebdoപ്രചാകനായ നബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് കാർട്ടൂൺ; ‘എന്റെ കേരളം’ മേളയിൽ നിന്നും യുവ കാർട്ടൂണിസ്റ്റിന്റെ രചനകൾ എടുത്തുമാറ്റി അധികൃതർ

Kerala

നിയമ നിര്‍മ്മാണ നീക്കത്തിനെതിരെ ഉപവാസ പ്രാര്‍ത്ഥന; സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്ന് കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത

Kerala

ബാലചിത്രരചനാ മത്സരം ‘വര്‍ണ്ണോത്സവം’, അന്താരാഷട്ര പുസ്തകോത്സവ വേദിയില്‍

Entertainment

സ്റ്റേറ്റ് ബസ്സ് ടീം ‘ആനവണ്ടി’ പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിക്കുന്നു: യേശുദാസന്റെ പേരില്‍ പുരസ്‌ക്കാരം നല്‍കും

India

ദേശീയ പതാക ഉയര്‍ത്താന്‍ വിസമ്മതിച്ച് തമിഴ്നാട് സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപിക; ‘യാക്കോബായ ക്രിസ്ത്യനായതിനാല്‍ ദേശീയപതാക ഉയര്‍ത്താന്‍ കഴിയില്ല’

പുതിയ വാര്‍ത്തകള്‍

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.