കോഴിക്കോട്: കുഴിയടയ്ക്കല്‍ മന്ത്രിയെന്ന് ഏതാനും നാളുകള്‍ക്കുള്ളില്‍ പേരെടുത്ത പൊതുമരാമത്ത് മന്ത്രിക്ക് തന്റെ ആവേശം മൂത്തുള്ള സ്ഥിരംദൗത്യത്തില് ആദ്യത്തെ കല്ലുകടിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി അടച്ച കുഴി വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും പൊളിഞ്ഞ് പഴയതുപോലെ കുഴിയായി.
ഇതിനോട് മന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോഴിക്കോട് രാമനാട്ടുകര ബൈപാസ് റോഡില്‍ മേല്‍പാലം ഇറങ്ങിവരുന്നിടത്തായിരുന്നു മന്ത്രിയുടെ കുഴിയടയ്ക്കല്‍ സാഹസം. ഒരാഴ്ചക്കിടെ ഈ കുഴിയില്‍ വീണ്ട് ഏഴ് പേര് വാഹനാപകടത്തെതുടര്‍ന്ന് മരിച്ചിരുന്നു. വെള്ളം നിറഞ്ഞ കുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ വാഹനം വെട്ടിച്ചെടുക്കുമ്പോഴായിരുന്നു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നത്.
അന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കുഴിയടച്ചത്. ഇപ്പോള്‍ പുതിയ കമ്പനിയ്ക്കാണ് ദേശീയപാത അതോറിറ്റി അറ്റകുറ്റപ്പണികളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇനി ആര് കുഴിയടയക്കും എന്ന ചോദ്യം അവശേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: