ന്യൂദല്‍ഹി: പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് പറയപ്പെടുന്നതിനിടെ, കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദു ശനിയാഴ്ച ഒന്നില്‍ക്കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ലെങ്കിലും ‘മാര്‍ഗനിര്‍ദേശങ്ങള്‍ തേടുക’യായിരുന്നുവെന്ന് ട്വീറ്റ് ചെയ്ത് വലിയ സൂചനയും സിദ്ദു നല്കി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി സിദ്ദുവിനുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നതിനിടെ, അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തെ എതിര്‍ക്കുന്ന അമരീന്ദറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
‘പ്രശസ്ത പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ തേടുന്നു… അറിവുള്ളവരുമായുള്ള ചര്‍ച്ചകള്‍, മാസങ്ങള്‍ നീണ്ട വിദ്യാഭ്യാസത്തിന്റെ മൂല്യം!!’- സ്ഥാനമൊഴിയാന്‍ കാത്തുനില്ക്കുന്ന കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ഉള്‍പ്പെടെ നേതാക്കളുമായുള്ള ചിത്രങ്ങള്‍ക്കൊപ്പം മുന്‍ ക്രിക്കറ്റ് താരമായ സിദ്ദു ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ഹരീഷ് റാവത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്ടറിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെടുക്കുന്ന എത് തീരുമാനവും എല്ലാവരും അംഗീകരിക്കുമെന്ന് റാവത്തുമായുള്ള ചര്‍ച്ചയ്ക്കുശേഷം അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. ജാക്കറിനു പകരമായി സിദ്ദുവിനെ കൊണ്ടുവരുന്നതിനെ എതിര്‍ത്ത് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് അമരീന്ദറുമായുള്ള റാവത്തിന്റെ കൂടിക്കാഴ്ച. സംസ്ഥാന ഘടത്തിലെ ചേരിപ്പോര് അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സമവായ ഫോര്‍മുല. സിദ്ദുവും അമരീന്ദറും ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഹൈക്കമാന്റുമായി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: