1928, 1932, 1936 ഒളിമ്പിക്സ്… ധ്യാന്‍ചന്ദിന്റെ നേതൃത്വത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി മൂന്ന് സ്വര്‍ണം ലഭിച്ച കാലഘട്ടം. സുവര്‍ണ കാലഘട്ടത്തെ നയിച്ച ധ്യാന്‍ചന്ദിന്റെ പ്രകടനത്തെ ഇന്ത്യ വാഴ്ത്തുന്നത് ഹോക്കി മാന്ത്രികനെന്ന നിലയില്‍.
1936ല്‍ ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ ധ്യാന്‍ചന്ദിനെ ജര്‍മന്‍ ഭരണാധികാരി ഹിറ്റ്ലര്‍ അത്താഴവിരുന്നിന് ക്ഷണിച്ചത് രാജ്യം മറക്കാത്ത ചരിത്രം. ഇന്ത്യന്‍ കരസേനയില്‍ ലാന്‍ഡ് കോര്‍പ്പലായിരുന്ന ധ്യാന്‍ചന്ദിന് ഹിറ്റ്ലര്‍ നല്‍കിയത് കണ്ണ് മഞ്ഞളിപ്പിക്കുന്ന സുഖ സൗകര്യങ്ങള്‍. ജര്‍മ്മന്‍ സേനയില്‍ കേണല്‍ പദവിയും പൗരത്വവും മുന്നോട്ട് വച്ചു. പകരം ആവശ്യപ്പെട്ടത് ഇന്ത്യ വിട്ട് ജര്‍മനിക്കായി കളിക്കണമെന്ന ആവശ്യം.
ഹിറ്റ്ലര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നിന്ന ധ്യാന്‍ചന്ദ് അവസരം നിഷേധിച്ചു. കളിക്കുന്നെങ്കില്‍ ഇന്ത്യക്കായി മാത്രമെന്ന് തുറന്ന് പറഞ്ഞ ധ്യാന്‍ചന്ദിന് ഇന്ത്യ പിന്നീട് പദ്മഭൂഷണ്‍ നല്കി ആദരിച്ചു. അദ്ദേഹത്തിന്റെ സേവനത്തിന്റെ ഭാഗമായി ധ്യാന്‍ചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായും ആചരിക്കുന്നു. 400ലേറെ ഗോളുകളാണ് അദ്ദേഹത്തിന്റെ കരിയറിന്റെ സവിശേഷത. മൂന്ന് ഒളിമ്പുക്സുകളില് നിന്ന് അടിച്ചുകൂട്ടിയത് 33 ഗോളുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: