കൊച്ചി: അത്താണി- നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ ഗോള്‍ഫ് സെന്ററിന് സമീപം കാറപകടത്തില്‍ ഒരാള്‍ മരിച്ചു. വൈറ്റില കുമാരനാശന്‍ റോഡില്‍ താമസിക്കുന്ന നിഥിന് ശര്‍മ്മ (36) ആണ് മരിച്ചത്. രാവിലെ ഏഴരയോടെ ആണ് അപകടം നടന്നത്. കനത്ത മഴയെത്തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
തെന്നിമറിഞ്ഞ് റോഡരകിലെ മരത്തിലിടിച്ച കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടുങ്ങി കിടന്നിരുന്ന ഡ്രൈവറെ അങ്കമാലി ഫയര്‍ഫോഴ്സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നെടുമ്പാശ്ശേരി പോലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏകദേശം പതിനഞ്ച് മിനിറ്റ് നേരത്തെ പ്രയത്നത്തിനൊടുവിലാണ് ആളെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
വൈറ്റിലയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടത്തില്‍ പെട്ടത്. കാറിനകത്ത് മുംബൈയ്ക്ക് ഉള്ള മെഡിക്കല്‍ സംബന്ധമായ പെട്ടികള്‍ ഉണ്ടായിരുന്നു. അങ്കമാലി ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനില്‍നിന്നും അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എം. അബ്ദുല്‍ നസീര്‍-ന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എം.എസ്. റാബി, ബെന്നി അഗസ്റ്റിന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ സി.ജെ. മനോജ് പി.ആര് സജേഷ്, ആര്.ആര് രജിത് കുമാര്‍ വി.ആര് രാഹുല്‍, വി.കെ. റിജുല്‍, ഹോംഗാര്‍ഡ് ആര്.എല്‍. റെയ്സണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: