Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വഴിയൊരുങ്ങുന്നത് കണ്ണൂരിന്റെ വികസനക്കുതിപ്പിന്; തലശേരി-മൈസൂരു പാതയ്‌ക്കും കേന്ദ്രത്തിന്റെ പച്ചക്കൊടി

നിലവില്‍ കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചുമതലപ്പെടുത്തിയ സിസ്ട്രാ എന്ന സ്ഥാപനമാണ് ഡിറ്റൈയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 04:59 pm IST
in Kannur

കണ്ണൂര്‍: ഉത്തര മലബാറിന്റെ സ്വപ്‌ന പദ്ധതിയായ തലശേരി-മൈസൂരു റെയില്‍പാതയ്‌ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന്റെ ഉറപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതോടെ മലബാറിലെ ജനങ്ങള്‍ ആഹ്ലാദത്തിലാണ്. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പിന്നാലെ റെയില്‍പാത കൂടി യാഥാര്‍ത്ഥ്യമായാല്‍ മലബാറില്‍ പ്രത്യേകിച്ച് ഉത്തര മലബാറില്‍ വന്‍ വികസന കുതിച്ചുചാട്ടം തന്നെ നടക്കും. റെയില്‍പാത ജനങ്ങളുടെ വര്‍ഷങ്ങളായുളള ആവശ്യമാണ്.  

നിലവില്‍ കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചുമതലപ്പെടുത്തിയ സിസ്ട്രാ എന്ന സ്ഥാപനമാണ് ഡിറ്റൈയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. നേരത്തെ ഡിപിആര്‍ തയ്യാറാക്കുന്നതിനായി ഡിഎംആര്‍സിയെയായിരുന്നു നിശ്ചയിച്ചത്. കേരള അതിര്‍ത്തിയില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെങ്കിലും കര്‍ണാടക തടഞ്ഞതോടെ പ്രവര്‍ത്തനം നിലച്ച് ഡിഎംആര്‍സി പിന്മാറുകയായിരുന്നു.

കര്‍ണാടക സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ തലശേരി-മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാകും. കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. 11.5 കിലോമീറ്റര്‍ ദൂരത്തിത്തിലാണ് നദിക്കടിയിലൂടെ പാത പോകേണ്ടത്. 11.5 കിലോമീറ്റര്‍ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഷൊര്‍ണ്ണൂര്‍ വഴി ട്രെയിന്‍മാര്‍ഗം ബംഗളൂരുവിലേക്ക് 15 മണിക്കൂര്‍ വേണം. പുതിയ പാത വരികയാണെങ്കില്‍ നാല് മണിക്കൂര്‍ കൊണ്ട് 207 കിലോ മീറ്റര്‍ ഓടി മൈസൂരിലെത്താം. അവിടെ നിന്ന് മൂന്ന് മണിക്കൂറില്‍ ബംഗളൂരിലും.  

206 കി.മീറ്ററാണ് തലശ്ശേരി-മൈസൂര്‍ പാതയുടെ ദൂരം ഉദ്ദേശിക്കുന്നത്. 8000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 51% കേന്ദ്രസര്‍ക്കാരും 49% സംസ്ഥാനസര്‍ക്കാറും ചിലവിട്ടുകൊണ്ട് പാത യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.  പെരിയപട്ടണ, തിത്തിമത്തി, ബലാല്‍, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാല്‍, തൊണ്ടര്‍നാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂര്‍, തലശേരി വഴിയാണ് പാത കടന്ന് പോകുന്നത്.  

പരിസ്ഥിതിലോലവും വന്യജീവി സങ്കേതങ്ങളും ഉള്‍പ്പെടുന്ന വനാന്തരത്തിലൂടെയുളള തലശ്ശേരി-മൈസൂര്‍ റെയില്‍ പാതയ്‌ക്ക് തുടക്കംതൊട്ടെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിലമ്പൂര്‍-നഞ്ചന്‍ഗുഡ് പാതയ്‌ക്ക് പിന്നാലെ തലശ്ശേരി-മൈസൂര്‍ പദ്ധതിക്കും കര്‍ണാടകം എതിര്‍പ്പറിയിച്ചിരുന്നു.  

കബനി നദിക്കു കുറുകെ തുരങ്കം നിര്‍മിക്കാമെന്ന നിര്‍ദ്ദേശം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കര്‍ണാടക എതിര്‍ക്കുന്നത്. അതേസമയം കേന്ദ്രത്തിലും കര്‍ണ്ണാടകയിലും ബിജെപി സര്‍ക്കാരുകള്‍ ഭരണം നടത്തുന്നുവെന്നതിനാല്‍ പദ്ധതി ഇക്കുറി യാഥാര്‍ത്ഥ്യമാകുമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് മലബാറിലെ ജനങ്ങള്‍.

Tags: developmentറോഡുകള്‍ThalasseryMysuru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം.
Kerala

റാന്നി: വികസന സ്വപ്നങ്ങൾ മുരടിച്ച മലനാടിന്റെ റാണി, ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം

Kerala

വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

Vicharam

കെയര്‍ ഇക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അടിത്തറ

Vicharam

ഷീ-ബോക്‌സ് പോര്‍ട്ടല്‍: വനിതകളുടെ സുരക്ഷയ്‌ക്കൊരു ഡിജിറ്റല്‍ കവചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.