കൊല്ലം: ഉത്ര കൊലക്കസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജിനെ വിസ്മയ കേസിലും നിയോഗിക്കണമെന്ന ആവശ്യവുമായി വിസ്മയയുടെ കുടുംബം രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു നിവേദനം നല്കി. കേസില്‍ പോലീസ് നിര്‍ദേശിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പട്ടികയിലും ജി. മോഹന്‍രാജിനാണ് പ്രഥമ പരിഗണന. നേരത്തേ വിസ്മയയുടെ വീടാക്രമിച്ച കേസിന്റെ പുന:രന്വേഷണ കാര്യത്തില്‍ പോലീസ് നിയമോപദേശം തേടുമെന്നാണ് വിവരം.
വിസ്മയയെയും സഹോദരനെയും കിരണ്‍കുമാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ജനുവരിയില്‍ ചടയമംഗലം പോലീസ് ഈ കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനിടെ, റിമാന്‍ഡില്‍ കഴിയുന്ന വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെ പോലീസിന് ഇനി കസ്റ്റഡിയില്‍ ലഭിക്കില്ല.
പ്രതിക്ക് കൊവിഡ് ബാധിച്ചതിനാല്‍ കസ്റ്റഡി നീട്ടാനുള്ള അപേക്ഷ പോലീസിന് നല്‍കാനായില്ല. രോഗം ഭേദമായ ശേഷം അപേക്ഷ സമര്‍പ്പിച്ചാല്‍ തന്നെ നിയമപരമായി കോടതിക്ക് അനുവദിക്കാനുമാകില്ല. കേസില്‍ കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: