കൊട്ടാരക്കര: നഗരസഭയിലെ സ്വകാര്യവ്യക്തികളുടെ മരംമുറി വിവാദത്തില്‍ പുതിയ വഴിത്തിരിവ്. തടി മോഷ്ടിച്ചു കടത്തി എന്നാരോപിച്ച് വസ്തു ഉടമ നഗരസഭ ചെയര്‍മാനെതിരെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവാദം പുതിയ തലത്തില്‍ എത്തിയത്.
കൊട്ടാരക്കര വില്ലേജില്‍ സര്‍വ്വേ 106/5ല്‍പെട്ട വര്‍ഗീസ് തോമസിന്റെ ഉടമസ്ഥതയിലുള്ള 79 സെന്റ് ഭൂമിയില്‍ നിന്നും നിയമപ്രകാരമുള്ള നോട്ടീസ് നല്‍കാതെ കഴിഞ്ഞ മാസം ഏഴിന് നഗരസഭ ചെയര്മാന് എ. ഷാജുവിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു തടി കടത്തി എന്നാണ് കേസ്.
നൂറ് വര്‍ഷത്തിലധികം പഴക്കവും ആറടി വിസ്തീര്‍ണ്ണവുമുള്ള പ്ലാവ്, 70 വര്‍ഷം പഴക്കമുള്ള നാലു പെരുമരങ്ങള്‍, പറങ്കിമാവ്, 20 വര്‍ഷം പഴക്കമുള്ള മഹാഗണി, തെങ്ങ്, വട്ട, പന, ആഴന്ത എന്നിവ മുറിച്ചു പാഴ്മരങ്ങള്‍ ഒഴിച്ചുള്ളവ വീട്ടുകാരോട് ചോദിക്കാതെ കടത്തുകയായിരുന്നു. ഇത്തരത്തില്‍ മുറിച്ച തടി 14 ലോഡുകളായാണ് കടത്തിയതെന്നും, കോണ്‍ഗ്രസ് നേതാവായ നഗരസഭയിലെ നാലാം ഡിവിഷന് കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് ഈ പ്രവര്‍ത്തിയെന്നും വീട്ടുടമ പറയുന്നു. വിദേശത്തുള്ള മകന് നാട്ടിലെത്തിയാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: