Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജ്യോതിബസുവിന്റെ 107-ാം പിറന്നാള്‍ ആഘോഷിക്കാന്‍ സിപിഎമ്മിന്റെ ഒരു എംഎല്‍എ പോലുമില്ലാതെ ബംഗാള്‍ നിയമസഭ; ബിജെപിയും തൃണമൂലും ആഘോഷത്തില്‍ പങ്കെടുത്തു

സിപിഎം സ്ഥാപകരിലൊരാളും 24 വര്‍ഷത്തോളം ബംഗാള്‍ മുഖ്യമന്ത്രിയും ആയിരുന്ന ജ്യോതിബസുവിന്റെ 107-ാം ജന്മദിനം ആഘോഷവേളയില്‍ പക്ഷെ ബംഗാള്‍ നിയമസഭയില്‍ ഒരു സിപിഎം എംഎല്‍എ പോലുമില്ല. ജൂലായ് എട്ടിന് പകരം ബംഗാള്‍ നിയമസഭയില്‍ നടന്ന പിറന്നാളാഘോഷച്ചടങ്ങില്‍ തൃണമൂല്‍, ബിജെപി, സംയുക്ത മോര്‍ച്ച അംഗങ്ങള്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 12:50 pm IST
inIndia

കൊല്‍ക്കൊത്ത: സിപിഎം സ്ഥാപകരിലൊരാളും 24 വര്‍ഷത്തോളം ബംഗാള്‍ മുഖ്യമന്ത്രിയും ആയിരുന്ന ജ്യോതിബസുവിന്റെ 107-ാം ജന്മദിനം ആഘോഷവേളയില്‍ പക്ഷെ ബംഗാള്‍ നിയമസഭയില്‍ ഒരു സിപിഎം എംഎല്‍എ പോലുമില്ല. ജൂലായ് എട്ടിന് പകരം ബംഗാള്‍ നിയമസഭയില്‍ നടന്ന പിറന്നാളാഘോഷച്ചടങ്ങില്‍ തൃണമൂല്‍, ബിജെപി, സംയുക്ത മോര്‍ച്ച അംഗങ്ങള്‍ പങ്കെടുത്തു.  

34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജ്യോതിബസുവിന്റെ 107ാം ജന്മദിനത്തിന് സഭയില്‍ ഒരു എംഎല്‍എപോലുമില്ലാത്തത് കഷ്ടമാണെന്ന് തൃണമൂല്‍ നേതാവ് മദന്‍ മിത്ര പറഞ്ഞു. “എല്ലാ നേതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിക്കലാണ് നമ്മുടെ സംസ്‌കാരം. അതുകൊണ്ട് തന്നെയാണ് ജ്യോതിബസുവിനും പ്രമാണമര്‍പ്പിക്കുന്നത്. ആളുകള്‍ക്ക് ഇടത്-കോണ്‍ഗ്രസ്- ഐഎസ്എഫ് സഖ്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ് അവര്‍ ഇടതുപക്ഷത്തിന് വോട്ട് നല്‍കാതിരുന്നത്,” ബിജെപി നേതാവ് മനോജ് ടിഗ്ഗ പറഞ്ഞു.

1914 ജൂലായ് എട്ടിനാണ് ബംഗാളിലെ കായസ്ത കുടുംബത്തില്‍ ഒരു ഡോക്ടറുടെ മകനായാണ് ജ്യോതിബസു ജനിച്ചത്. ലണ്ടനില്‍ യുണിവേഴ്‌സിറ്റി കോളെജില്‍ നിയമബിരുദം പഠിച്ച ജ്യോതിബസു പക്ഷെ കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. 1964ല്‍ സിപിഎം രൂപീകരിക്കപ്പെടുമ്പോള്‍ അതിലെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ജ്യോതിബസു.

1977 ലാണ് ആദ്യമായി ജ്യോതിബസു ബംഗാളില്‍ സിപിഎം മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് 2000 വരെ തുടര്‍ച്ചയായി അദ്ദേഹം ബംഗാളില്‍ മുഖ്യമന്ത്രിയായി. ഇന്നിപ്പോള്‍ ജ്യോതിബസു അവസാനം മുഖ്യമന്ത്രിയായിരുന്ന 2000ന് ശേഷം 21 വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ബംഗാളില്‍ സിപിഎമ്മിന് ഒരംഗം പോലുമില്ലാത്ത സ്ഥിതിവന്നിരിക്കുന്നു. അന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ അഭിമാനമായിരുന്നു ബംഗാള്‍. കവലപ്രസംഗങ്ങളില്‍ സിപിഎം നേതാക്കളുടെ പ്രസംഗത്തില്‍ കൂടെക്കൂടെ മുഴങ്ങിക്കേള്‍ക്കാറുള്ള പ്രയോഗമുണ്ട്: “അങ്ങ് ബംഗാളിലേക്ക് നോക്കൂ…”. പക്ഷെ ഇന്നത്തെ സിപിഎമ്മുകാര്‍ ഇനി ബംഗാളിനെ ഓര്‍ത്ത് കുളിരുകോരില്ല. കാരണം ബംഗാളില്‍ അഭിമാനിക്കാന്‍ അവര്‍ക്ക് ഒന്നുമില്ലാതായിരിക്കുന്നു.  

ആകെ 290 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയിലേക്ക് 2021 മാര്‍ച്ച്-ഏപില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സഖ്യം 213 സീറ്റുകള്‍ നേടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 211 സീറ്റുകളാണ് തൃണമൂല്‍ സഖ്യം നേടിയതെങ്കില്‍ ഇക്കുറി രണ്ട് സീറ്റ് അധികം നേടി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യമാകട്ടെ ഇക്കുറി 77 സീറ്റുകള്‍ നേടി. 2016ല്‍ വെറും മൂന്ന് സീറ്റുകളേ എന്‍ഡിഎയ്‌ക്കുണ്ടായിരുന്നുള്ളൂ.

എന്നാല്‍ സിപിഎം ആകട്ടെ 137 സീറ്റുകളില്‍ മത്സരിച്ച് ഒരു സീറ്റില്‍ പോലും വിജയച്ചില്ല. സിപിഎം ഇങ്ങിനെ സംപൂജ്യരായി മാറുമെന്ന് ജ്യോതിബസു ഒരിയ്‌ക്കല്‍ പോലും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. 10 സീറ്റുകളില്‍ മത്സരിച്ച സിപി ഐയും അവിടെ എല്ലാം സീറ്റുകളിലും തോറ്റു. ആര്‍എസ്പിയ്‌ക്ക് 11 സീറ്റില്‍ മത്സരിച്ച് ഒരു സീറ്റും നേടാനായില്ല. എന്തായാലും ജ്യോതിബസുവിന്റെ 107ാം ജന്മദിനത്തില്‍ ഇടതുപക്ഷപാര്‍ട്ടികളുടെ സമ്പൂര്‍ണ്ണതോല്‍വി ഒരു വിധിവൈപരീത്യമാകാം. അതല്ലെങ്കില്‍ ചരിത്രം നല്‍കുന്ന ചൂണ്ടുപലകയാണോ 2021ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് വിധി?

Tags: ബംഗാള്‍cpimസിപിഎം ബംഗാള്‍ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021ബംഗാള്‍ നിയമസഭജ്യോതിബസു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.